രാഷ്ട്രപതി ഭവനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വെള്ളാപ്പള്ളി നടേശന്‍  
Kerala

50 കിലോയുള്ള തിരുപ്പതി ബാലാജിയുടെ വെങ്കല പ്രതിമ, ഗുരുദേവ ദര്‍ശന പുസ്തകങ്ങള്‍; മോദിക്ക് സമ്മാനിച്ച് വെള്ളാപ്പള്ളി നടേശന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രാഷ്ട്രപതി ഭവനില്‍ കൂടിക്കാഴ്ച നടത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാഷ്ട്രപതിയില്‍ നിന്നും പത്മഭൂഷണ്‍ പുരസ്‌കാരം സ്വീകരിച്ചതിനു ശേഷമായിരുന്നു കൂടിക്കാഴ്ച.

അന്‍പത് കിലോ തൂക്കമുള്ള തിരുപ്പതി ബാലാജിയുടെ വെങ്കല പ്രതിമയും ശ്രീ നാരായണ ഗുരുദേവ ദര്‍ശനത്തിന്റെ വിവിധ വോള്യങ്ങള്‍ അടങ്ങിയ പുസ്തകങ്ങളും കേരളീയ തനിമയുടെ കസവ് പാട്ടില്‍ നൂര്‍ന്ന ഷാളും വെള്ളാപ്പള്ളി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഏകദേശം 20 മിനിട്ടോളം കൂടിക്കാഴ്ച ഉണ്ടായിരുന്നു.വെള്ളാപ്പള്ളി നടേശന്‍ സമൂഹത്തിനു നല്‍കിയ സേവനങ്ങള്‍ പ്രശംസനീയം ആണെന്നും ഗുരുദേവ ദര്ശങ്ങള്‍ എന്നും വഴികാട്ടിയാണെന്നും ദര്‍ശനത്തിന്റെ പുസ്തകങ്ങള്‍ ഏറെ പ്രീയപ്പെട്ടതാണെന്നും പ്രധാന മന്ത്രി പറഞ്ഞു.

എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, പ്രീതി നടേശന്‍, പന്തളം യൂണിയന്‍ പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടപ്പള്ളി, മകള്‍ വന്ദന ശ്രീകുമാര്‍, ശ്രീകുമാര്‍ എന്നിവരും വെള്ളാപ്പള്ളി നടേശനൊപ്പം ഉണ്ടായിരുന്നു.

Vellappally Natesan meets Prime Minister at Rashtrapati Bhavan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനല്ല; യാത്രാരേഖ മാത്രമെന്ന് കേന്ദ്രം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവര്‍ത്തകന് 27 ദിവസത്തിന് ശേഷം ജാമ്യം

2.5 ലക്ഷത്തോളം പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി; ബ്രിട്ടനില്‍ പാക് ഗ്രൂമിങ് ഗ്യാങിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍, റിപ്പോര്‍ട്ട്

'ഭര്‍ത്താവ് ഉപദ്രവിക്കുന്നു, ചെലവിന് തരുന്നില്ലെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട് ഡിലീറ്റ് ചെയ്തിട്ടില്ല; ശരിയാണ് ഞാന്‍ ചിലര്‍ക്ക് ഉഷയും ചിലര്‍ക്ക് ഹസീനയുമാണ്'

'അവര്‍ ചെയ്ത തെറ്റെന്താണ്?; ഈശ്വരന്റെ നാമത്തില്‍, ജനാധിപത്യത്തിന് വിജയം'