2021ല്‍ വെള്ളക്കെട്ടിലിറക്കിയ ബസ്, ഡ്രൈവര്‍ ജയദീപ് 
Kerala

'വെള്ളത്തിലിറക്കിയാല്‍ പിടലിക്കിരിക്കും'; കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി 'വെള്ളത്തിലാശാന്‍'

കേസുകള്‍ക്കായി 13 ലക്ഷത്തോളം രൂപ ചെലവായെന്നും ജയദീപ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി 2021ല്‍ വെള്ളക്കെട്ടില്‍ ബസ് ഇറക്കി വൈറലായ മുന്‍ ഡ്രൈവര്‍ ജയദീപ്. മഴ കനക്കുമ്പോള്‍ വെള്ളക്കെട്ടിലൂടെ ബസ് ഓടിക്കുന്നത് വന്‍ നിയമപോരാട്ടങ്ങള്‍ക്കും സാമ്പത്തിക തകര്‍ച്ചയ്ക്കും കാരണമാകുമെന്നാണ് 'വെള്ളത്തിലാശാന്‍' സഹപ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കുന്നത്. 2021ലെ സംഭവത്തിന് ശേഷം ഇന്നും കോടതി കയറിയിറങ്ങുകയാണെന്നും ഇതുവരെ കേസുകള്‍ക്കായി 13 ലക്ഷത്തോളം രൂപ ചെലവായെന്നും ജയദീപ് വെളിപ്പെടുത്തുന്നു.

എന്തെങ്കിലും അപകടം സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്തവും കേസും ഡ്രൈവറുടെ തലയിലാകും. സ്വകാര്യ ബസ് ഉടമകള്‍ സ്വന്തം ഡ്രൈവര്‍മാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് കൊടുക്കാറില്ലെങ്കിലും, കെഎസ്ആര്‍ടിസി മാനേജ്മെന്റില്‍ നിന്ന് അങ്ങനെയൊരു പിന്തുണ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ജയദീപ് പറഞ്ഞു.

2021 ഒക്ടോബര്‍ 16നായിരുന്നു സംഭവം. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറായിരുന്ന ജയദീപ്, മുണ്ടക്കയത്തുനിന്ന് ഈരാറ്റുപേട്ടയിലേക്ക് 14 യാത്രക്കാരുമായി വരികയായിരുന്ന ബസ് പൂഞ്ഞാര്‍ പള്ളിക്കു മുന്നിലെ വെള്ളക്കെട്ടിലേക്ക് ഇറക്കി. റോഡില്‍ പെട്ടെന്ന് മീനച്ചിലാറ്റില്‍ നിന്ന് വെള്ളം ഇരച്ചുകയറിയതോടെ ബസ് ഓഫാവുകയും വെള്ളത്തില്‍ കുടുങ്ങുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ വടം കെട്ടിയാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.

ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ, പൊതുമുതല്‍ നശിപ്പിച്ചെന്നും കെഎസ്ആര്‍ടിസിക്ക് 5.33 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നും ആരോപിച്ച് യൂണിറ്റ് മാനേജരുടെ പരാതിയില്‍ ജയദീപിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

Vellathil Ashaan Jayadeep warns KSRTC drivers amid heavy rain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്ലാം അവസാനിച്ചെന്നാണ് കരുതിയത്, ഇത് രണ്ടാം ജന്മം; മോദി മഹാനായ മനുഷ്യന്‍'; വീണ്ടും പ്രതികരണവുമായി 15കാരി

അഭിജിത്ത് ദിപ്‌കെ എങ്ങനെ യുഎസ് വിദ്യാഭ്യാസം നേടി, പിതാവിന്റെ സാമ്പത്തിക ഇടപാടിനെക്കുറിച്ച് അന്വേഷണം വേണം; ആവശ്യം ഉന്നയിച്ച് വിവരാവകാശ പ്രവര്‍ത്തകന്‍

'റോം കത്തിയെരിയുമ്പോള്‍ നീറോ വീണമീട്ടിയതിന് തുല്യം; പിണറായിയെ മുഖ്യമന്ത്രി മാതൃകയാക്കണം'

കനത്ത മഴയിൽ കാണാതായ യുവാവിനെ കൂത്തുപറമ്പിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

വെള്ളപ്പൊക്കവും വൈദ്യുതി മുടക്കവും: ഫ്രിഡ്ജിലെ ഏത് ഭക്ഷണങ്ങൾ കഴിക്കരുത്?