venjaramoodu road accident 
Kerala

കയറ്റം കയറുമ്പോള്‍ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട് ഇറങ്ങി; ടിപ്പര്‍ ലോറിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

വെഞ്ഞാറമൂട്ടില്‍ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. വെമ്പായം കൊപ്പം സ്വദേശി ആദിത്യന്‍ (22), കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്ത് കാട്ടാക്കട കട്ടക്കോട് കൊഴുക്കല്‍കോണം എസ്‌ജെ നിവാസില്‍ ജൂലി ഇഗ്‌നേഷ്യസ് എന്നിവരാണു മരിച്ചത്.

പിരപ്പന്‍കോട്-പാലാംകോണം നാഗരുകുഴിയിലാണ് അപകടമുണ്ടായത്. പാറ കയറ്റി പോയിരുന്ന ലോറി കയറ്റം കയറുമ്പോള്‍ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് പിന്നില്‍ ഉണ്ടായിരുന്ന കാറിലും രണ്ടു ബൈക്കുകളിലും ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ലോറി മറിഞ്ഞു. കാറില്‍ കുടുങ്ങിയവരെയും ബൈക്ക് യാത്രക്കാരെയും നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേർന്നാണ് ആശുപത്രിയിലേക്കു മാറ്റിയത്.

venjaramoodu road accident; Two students die

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമതയും വീണു, ബംഗാളില്‍ ദീദിയുടെ ദയനീയ പരാജയം; 207 സീറ്റുമായി ബിജെപി

Kerala Election Results 2026 Live: ആധിപത്യം സമ്പൂർണം... യുഡിഎഫിന്റെ 'മഹാ വിസ്മയം'; എൽഡിഎഫിന്റേത് ദയനീയ 'പതനം'; മൂന്നിതളായി 'താമര'

ഹിറ്റ്മാന്‍ 84, റികല്‍ടന്‍ 83; 65 പന്തില്‍ 143 റണ്‍സ്! മുംബൈ ജയ വഴിയില്‍

മൂന്ന് സീറ്റുകള്‍ നേടിയിട്ടും നേട്ടമുണ്ടാക്കാനാകാതെ ബിജെപി; വോട്ട് വിഹിതത്തില്‍ കൂപ്പുകുത്തി സിപിഐയും സിപിഎമ്മും; കണക്കുകള്‍ ഇങ്ങനെ

യുഎഇയിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം; 3 ഇന്ത്യക്കാർക്ക് പരിക്ക്

SCROLL FOR NEXT