വിദ്യ പൊലീസ് കസ്റ്റഡിയില്‍/ടിവി ചിത്രം 
Kerala

ചോദ്യം ചെയ്യലിനിടെ വിദ്യ കുഴഞ്ഞുവീണു, ആശുപത്രിയില്‍

വ്യാജ രേഖ കേസില്‍ അറസ്റ്റിലായ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ പൊലീസ് ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീണു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വ്യാജ രേഖ കേസില്‍ അറസ്റ്റിലായ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു. അഗളി ഡിവൈഎസ്പി ഓഫീസില്‍ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെയാണ് വിദ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലേക്ക് മാറ്റി. 

മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ച് വിവിധ കോളജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ കെ വിദ്യയെ കഴിഞ്ഞദിവസമാണ് കോടതി രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. വ്യാജ രേഖ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വിദ്യയില്‍നിന്നു ലഭ്യമാക്കേണ്ടതുണ്ടെന്ന പൊലീസ് വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി. 

കഴിഞ്ഞദിവസം രാത്രി കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !