പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല/ ഫയല്‍ ഫോട്ടോ 
Kerala

വിജയരാഘവന് ആര്‍എസ്എസിന്റെ ഭാഷ ;  ബിജെപിയുടെ മെഗാഫോണെന്ന് ചെന്നിത്തല

രാവിലെ കെ സുരേന്ദ്രന്‍ പറയുന്നത് ഉച്ചയ്ക്ക് വിജയരാഘവന്‍ പറയുന്നു എന്ന്‌ ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാഷ ആര്‍എസ്എസിന്റേതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപിയുടെ മെഗാഫോണാണ് വിജയരാഘവന്‍. രാവിലെ കെ സുരേന്ദ്രന്‍ പറയുന്നത് ഉച്ചയ്ക്ക് വിജയരാഘവന്‍ പറയുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

സിപിഎം- ബിജെപി ബന്ധത്തിന്റെ വ്യക്തമായ സൂചനയാണ്  ഇതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും തീവ്രമായതെന്നും ഇതിനെ എല്ലാവരും ഒരുമിച്ചു നിന്ന് എതിര്‍ക്കണമെന്നും എല്‍ഡിഎഫിന്റെ വടക്കന്‍ മേഖലാ വികസനമുന്നേറ്റ ജാഥയ്ക്ക് മുക്കത്ത് നല്‍കിയ സ്വീകരണത്തിനിടെ വിജയരാഘവന്‍ ഇന്നലെ പ്രസ്താവിച്ചിരുന്നു.

ഇതിന് മറുപടിയായാണ് ചെന്നിത്തലയുടെ പ്രതികരണം. ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ അപകടകരമെന്ന് പറഞ്ഞിട്ടില്ലെന്ന് വിജയരാഘവന്‍ വിശദീകരിച്ചു. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചു. ഭൂരിപക്ഷ വര്‍ഗീയതയാണ് അപകടം. അതിന് അധികാരത്തിന്റെ സ്വാധീനമുണ്ട് എന്ന് വിജയരാഘവന്‍ പറഞ്ഞു.

സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താന്‍ തയ്യാറാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ഈഗോയാണ്. ധാര്‍ഷ്ട്യവും പിടിവാശിയും ഒരു ഭരണാധികാരിക്ക് ചേര്‍ന്നതല്ല. പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചിട്ടില്ല. സര്‍ക്കാര്‍ വിലാസം സംഘടനയായതുകൊണ്ടാണ് ഡിവൈഎഫ്‌ഐ സമരം ചെയ്യാത്തതെന്നും ചെന്നിത്തല പറഞ്ഞു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

SCROLL FOR NEXT