കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ പിടിയില്‍ 
Kerala

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം : കോട്ടയം അയര്‍കുന്നം സ്വദേശിയില്‍ നിന്ന് ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ അയര്‍കുന്നം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍. കോട്ടയം പെരുമ്പായിക്കാട് സ്വദേശിയുമായ ടി എച്ച് നസറുദ്ദീന്‍ (53) ആണ് പിടിയിലായത്.

മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ലോണ്‍ എടുക്കുന്നതിനായി വസ്തുവിന്റെ ലൊക്കേഷന്‍ സ്‌കെച്ച് ആവശ്യമായി വന്നതിനെ തുടര്‍ന്ന് പരാതിക്കാരന്‍ അയര്‍കുന്നം വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. നസറുദ്ദീന്‍ ഇയാളുടെ സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തി മടങ്ങുന്നതിനിടെയാണ് ലൊക്കേഷന്‍ സ്‌കെച്ച് നല്‍കണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടത്.

പരാതിക്കാരന്‍ വിവരം വിജിലന്‍സ് കിഴക്കന്‍ മേഖല ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. ഇന്ന് വൈകിട്ട് അയര്‍കുന്നം വില്ലേജ് ഓഫീസില്‍ വച്ച് പരാതിക്കാരനില്‍ നിന്നും 700 രൂപ കൈക്കൂലി വാങ്ങവേയാണ് നസറുദ്ദീന്‍ പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

Village field assistant arrested for accepting bribe to allow location sketch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുവാറ്റയിലെ ശിവൻകുട്ടിയുടെ കൊലപാതകം: കൊലപാതക ദൃശ്യങ്ങൾ കൊച്ചുമകൾ കണ്ടത് വിഡിയോ കോളിൽ; ഐഫോണിനും ബൈക്കിനുമായി കൊടുംക്രൂരത

'എനിക്ക് ശരിക്കും വിക്ക് ഉള്ളയാളാണ്, പണ്ട് ഫോൺ പോലും ചെയ്യാൻ പറ്റില്ലായിരുന്നു; അത് കുറച്ചുനാൾ കഴിയുമ്പോൾ അങ്ങ് മാറും'

ടോക്‌സിക്കിന്റെ വിജയത്തിന് 'തല മുണ്ഡനം' ചെയ്ത് നയന്‍താര; ക്ഷേത്ര ദര്‍ശനത്തിന്റെ യഥാര്‍ത്ഥ കഥ ഇങ്ങനെ

നീലപ്പട്ടുടുത്ത് മൂന്നാറിന്റെ ചൊക്രമുടി: 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നീലക്കുറിഞ്ഞി വസന്തം|VIDEO

പത്താം ക്ലാസുകാർക്ക് സൈന്യത്തിൽ അവസരം; കുക്ക്,ക്ലീനർ, ഫയർ എഞ്ചിൻ ഡ്രൈവർ വരെ ഒഴിവുകൾ, ബംഗളുരുവിലും നിയമനം