വിനായകൻ ഫെയ്സ്ബുക്ക്
Kerala

'യുവതീ യുവാക്കളെ, ഇദ്ദേഹത്തെ നമ്പരുത്': പി വി അൻവറിനെതിരെ വിനായകൻ

അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവമാണ് എന്നാണ് വിനായകൻ കുറിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. ഫെയ്സ്ബുക്ക് പോസ്റ്റിൽ പങ്കുവച്ച കുറിപ്പിലൂടെ ആയിരുന്നു വിമർശനം. അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവമാണ് എന്നാണ് വിനായകൻ കുറിക്കുന്നത്. പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ലെന്നും നടൻ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിനായകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

യുവതി യുവാക്കളെ "ഇദ്ദേഹത്തെ നമ്പരുത് ". ശ്രീമാൻ P V അൻവർ, പാവപെട്ട ജനസമൂഹത്തെ കൂട്ടിനിർത്തിക്കൊണ്ട്

താങ്കളുടെ മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്.

പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ല. കുയിലിയെയും, കർതാർ സിംഗ് സാരഭയെയും, മാതംഗിനി ഹാജ്റായേയും, ഖുദിറാം ബോസിനെയും, അബുബക്കറേയും, മഠത്തിൽ അപ്പുവിനെയും, കുഞ്ഞമ്പു നായരേയും, ചിരുകണ്ടനെയും നിങ്ങളുടെ അനുയായികൾ മറന്നുകഴിഞ്ഞു. പിന്നെയല്ലേ പുത്തൻവീട്.....

Mr. P V അൻവർ താങ്കളുടെ മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ യുവതി യുവാക്കളെ,

"ഇദ്ദേഹത്തെ നമ്പരുത്" നിങ്ങൾ നിങ്ങളുടെ സ്വന്തം രാഷ്ട്രീയത്തിലേക്ക് പറന്നു പോകൂ

ജയ് ഹിന്ദ് ...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​ഗൂഢാലോചന തെളിഞ്ഞില്ല, ദിലീപിനെ വെറുതെ വിട്ടു; ആറു പ്രതികൾ കുറ്റക്കാർ

കുട്ടികള്‍ വിളിച്ചിട്ടും അമ്മ ഉറക്കമുണര്‍ന്നില്ല, യുവതി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

21 പല്ലുകൾ വെറുതെയല്ല! ബിയർ-സോഡ കുപ്പികളുടെ അടപ്പിനും ഉണ്ട് ഒരു കഥ

ഖുര്‍ ആന്‍ നിര്‍ദേശിച്ചതുപോലെ അവര്‍ വീട്ടിലിരിക്കും; മുസ്ലീം സ്ത്രീകളുടെ പള്ളിപ്രവേശന വിവാദത്തില്‍ ഹമീദ് ഫൈസി അമ്പലക്കടവ്

പിഎഫില്‍ മാതാപിതാക്കള്‍ നോമിനി, വിവാഹശേഷം അസാധുവാകുമെന്ന് സുപ്രീംകോടതി

SCROLL FOR NEXT