എഴുത്തച്ഛന്റെ ചിത്രം- വിനോയ് തോമസ്‌ 
Kerala

'മതപരമായ വിശ്വാസങ്ങളെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആളല്ല'; എഴുത്തച്ഛന്‍ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വിനോയ് തോമസ്

താന്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കപ്പെടുന്ന മലയാള ഭാഷാ സാഹിത്യചരിത്രത്തെ പറ്റിയാണ്. അത് വെറും വിശ്വാസങ്ങളുടെ പുറത്തായിക്കൂടാ. അതിന് ശാസ്ത്രീയ പിന്‍ബലവും തെളിവുകളും വേണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എഴുത്തച്ഛനുമായി ബന്ധപ്പെട്ട് താന്‍ ഉയര്‍ത്തിയ ഒരു ചോദ്യം മതപരമായി എഴുത്തച്ഛനെ ആരാധിക്കുന്ന സാധാരണ മനുഷ്യരുടെ വിശ്വാസത്തിന് എതിരായി പോയതില്‍ വിഷമമുണ്ടെന്ന് എഴുത്തുകാരന്‍ വിനോയ് തോമസ്. താനതില്‍ ആത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു. എല്ലാ മതവിശ്വാസത്തേയും ആദരിക്കുന്നതായും ആരുടേയും മതപരമായ വിശ്വാസങ്ങളെ ചോദ്യം ചെയ്യാന്‍ താന്‍ ആളല്ലെന്നും വിനോയ് തോമസ് പറഞ്ഞു.

താന്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കപ്പെടുന്ന മലയാള ഭാഷാ സാഹിത്യചരിത്രത്തെ പറ്റിയാണ്. അത് വെറും വിശ്വാസങ്ങളുടെ പുറത്തായിക്കൂടാ. അതിന് ശാസ്ത്രീയ പിന്‍ബലവും തെളിവുകളും വേണം. അതുമാത്രമാണ് എനിക്കറിയേണ്ടതെന്നും വിനോയ് തോമസ് പറഞ്ഞു. താന്‍ പറഞ്ഞത് മനസിലാക്കാതെ കാര്‍ഡ് മാത്രം കണ്ടവരാണ് തനിക്കെതിരെ തെറി പറയുന്നതെന്നും വിനോയ് പറഞ്ഞു.

വിവാദമാക്കാന്‍ ഉദ്ദേശിച്ച് പറഞ്ഞതായിരുന്നില്ല. തന്റെ പ്രസംഗം മുഴുവന്‍ കേട്ടാല്‍ ഇത്തരമൊരു വിവാദത്തിനുള്ള യാതൊരു സാധ്യതയുമില്ല. ഒരുപത്ര സ്ഥാപനം അത് എടുത്തിട്ടുണ്ട് എഴുത്തച്ഛന്‍ ജീവിച്ചിരുന്നില്ല, മലയാള ഭാഷയുണ്ടാക്കിയത് മിഷനറിമാര്‍ എന്ന രീതിയില്‍ ഒരു കാര്‍ഡ് മാത്രമായി കൊടുത്തു. താന്‍ പറഞ്ഞത് മനസിലാക്കാതെ കാര്‍ഡ് മാത്രം കണ്ടവരാണ് രൂക്ഷമായി പ്രതികരിച്ചത്. എഴുത്തച്ഛനെ മതപരമായി ആരാധിച്ചവരെ ചോദ്യം ചെയ്യാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ല. ഒരുമതപരമായ വിശ്വാസത്തെയും ചോദ്യം ചെയ്യാന്‍ താന്‍ ആളല്ല. ഭാഷാ സാഹിത്യ ചരിത്രത്തില്‍ മിഷിനറിമാരുടെ പങ്കും പഠിപ്പിക്കപ്പെടണമെന്നതാണ് താന്‍ പ്രസംഗത്തില്‍ പറഞ്ഞത്.

ഒരടിസ്ഥാനവുമില്ലാതെ തെറിപറയുക എന്നത് ഒരു പുതിയ രീതിയായി മാറി. ആരും തെറിക്ക് അതീതരല്ലെന്നാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. മോഹന്‍ലാല്‍ തെറി കേട്ടു, മമ്മൂട്ടി, മുഖ്യമന്ത്രി, സച്ചിദാനന്ദന്‍..തുടങ്ങി എത്രപേരാണ് അടുത്തിടെ തെറി കേട്ടതെന്ന് വിനോയ് തോമസ് പറഞ്ഞു.

മലയാള ഭാഷയുടെ സൃഷ്ടാവ് എഴുത്തച്ഛനല്ലെന്നും, ഭാഷാ സൃഷ്ടാക്കള്‍ ക്രിസ്ത്യന്‍ മിഷനറിമാരാണെന്നുമായിരുന്നു വിനോയ് തോമസിന്റെ പരാമര്‍ശം. ഇക്കാര്യം തുറന്നുപറയുന്നത് കേരളത്തിലെ വരേണ്യ സാഹിത്യാചാര്യന്‍മാര്‍ ബോധപൂര്‍വം മറച്ചുപിടിച്ച ചില ചരിത്ര സത്യങ്ങള്‍ ഓര്‍മിപ്പിക്കാനാണെന്നും വിനോയ് തോമസ് പറഞ്ഞു. ദീപിക പത്രത്തിന്റെ നൂറ്റിനാല്‍പ്പതാം വാര്‍ഷിക വേളയിലാണ് വിനോയ് തോമസിന്റെ വിവാദ പരാമര്‍ശം.

പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍

ആ​രാ​ണ് മ​ല​യാ​ള ഭാ​ഷ സൃ​ഷ്‌​ടി​ച്ച​ത്? ന​വം​ബ​ർ ഒ​ന്നി​ന് ഇ​രി​ട്ടി താ​ലൂ​ക്കി​ൽ എ​ന്നെ ഒ​രു പ​രി​പാ​ടി​ക്ക് ക്ഷ​ണി​ച്ചു; മ​ല​യാ​ളഭാ​ഷാ വാ​രാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്. മ​ല​യാ​ള ഭാ​ഷ എ​ങ്ങ​നെ ഉ​ണ്ടാ​യി എ​ന്ന ചോ​ദ്യ​ത്തി​ന് മ​ല​യാ​ള ഭാ​ഷ​യ്ക്ക് ഒ​രു പി​താ​വു​ണ്ടെ​ന്നും അ​ത് എ​ഴു​ത്ത​ച്ഛ​ൻ ആണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, ഞാ​ൻ പ​റ​യ​ട്ടെ, എ​ഴു​ത്ത​ച്ഛ​ൻ എ​ന്ന് പ​റ​യു​ന്ന​യാ​ൾ ജീ​വി​ച്ചി​രു​ന്നി​ട്ടി​ല്ല. എ​ഴു​ത്ത​ച്ഛ​ൻ ഒ​ന്നും എ​ഴു​തി​യി​ട്ടി​ല്ല. ഇ​ത് ഞാ​ൻ തു​ഞ്ച​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ലും പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്. അ​വി​ടെ ഞാ​ൻ വെ​ല്ലു​വി​ളി ന​ട​ത്തി​യ​താ​ണ്. എ​ഴു​ത്ത​ച്ഛ​ൻ എ​ന്നു പ​റ​യു​ന്ന​യാ​ൾ ജീ​വി​ച്ചി​രു​ന്നി​ട്ടു​ണ്ടെ​ങ്കി​ലും എ​ന്തെ​ങ്കി​ലും എ​ഴു​തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഞാ​ൻ എ​ന്‍റെ എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കാം എ​ന്നു വെ​ല്ലു​വി​ളി​ച്ചു. എ​ഴു​ത്ത​ച്ഛ​ൻ എ​ഴു​തി​യ ഒ​രു ഓ​ല​ക്ക​ഷ​ണം കാ​ണി​ക്കാ​നു​ണ്ടോ​യെ​ന്നു ചോ​ദി​ച്ച് വെ​ല്ലു​വി​ളി​ച്ചു. അ​പ്പോ​ൾ, സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡ​യ​റ​ക്‌​ട​ർ എ​ഴു​ന്നേ​റ്റ് പോ​കു​ന്ന​താ​ണ് ക​ണ്ട​ത്. പി​ന്നെ, എ​ങ്ങ​നെ​യാ​ണ് ഒ​രു ഭാ​ഷാപി​താ​വ് ഉ​ണ്ടാ​യ​ത്.

മ​ല​യാ​ള ഭാ​ഷ ഉ​ണ്ടാ​കു​ന്ന​ത് വൈ​ദേ​ശി​ക​മാ​യ പ​ല ഭാ​ഷ​ക​ളു​ടെ​യും സ​ങ്ക​ല​നം കൊ​ണ്ടാ​ണ്. നാ​ലാം നൂ​റ്റാ​ണ്ട് തൊ​ട്ട് പേ​ർ​ഷ്യ​ൻ, അ​റ​ബ്, ചൈ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല രാ​ജ്യ​ക്കാ​രും കേ​ര​ള​ത്തി​ൽ വ​ന്നി​രു​ന്നു. പോ​ർ​ച്ചു​ഗീ​സു​കാ​രും എ​ത്തി​യി​രു​ന്നു. ഇ​വ​രെ​ല്ലാം ക​ച്ച​വ​ട​ത്തി​നാ​യി​രു​ന്നു വ​ന്ന​ത്. ആ ​ക​ച്ച​വ​ട​ത്തി​നാ​യി ക്രി​സ്ത്യാ​നി​ക​ളും ജൂ​ത​ന്മാ​രും ഉ​ൾ​പ്പെ​ടെ വി​വി​ധ മ​ത​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു. കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടോ​യെ​ന്ന് അ​വ​ർ അ​വ​രു​ടെ ഭാ​ഷ​യി​ൽ ചോ​ദി​ക്കും. ന​മ്മ​ൾ ന​മ്മു​ടെ ഭാ​ഷ​യി​ൽ മ​റു​പ​ടി പ​റ​യും. അ​ങ്ങ​നെ, അ​വ​രു​ടെ ഭാ​ഷ​യും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ഭാ​ഷ​യും ക​ല​ർ​ന്ന ഒ​രു വെ​ങ്ക​ലഭാ​ഷ​യാ​ണ് മ​ല​യാ​ളം. ഇ​തി​ൽ, ഗ​ദ്യ​മി​ല്ലാ​യി​രു​ന്നു, ക​വി​ത​യി​ല്ലാ​യി​രു​ന്നു, ചെ​റു​ക​ഥ​യി​ല്ലാ​യി​രു​ന്നു, ഇ​തി​ൽ നോ​വ​ൽ ഇ​ല്ലാ​യി​രു​ന്നു, നാ​ട​കം ഇ​ല്ലാ​യി​രു​ന്നു, വ്യാ​ക​ര​ണ​മി​ല്ലാ​യി​രു​ന്നു, നി​ഘ​ണ്ടു ഇ​ല്ലാ​യി​രു​ന്നു. ഭാ​ഷ​യു​ടെ ഒ​രു സ്വ​ഭാവ​വും ഇ​ല്ലാ​ത്ത പ്രാ​കൃ​ത​മാ​യ ഭാ​ഷ​യാ​യി​രു​ന്നു മ​ല​യാ​ളം. ഇ​ത്​ എ​ഴു​ത്ത​ച്ഛ​നാ​ണോ നിർമിച്ച​ത്?

ഈ ​മ​ല​യാ​ള ഭാ​ഷ എ​ന്ത് ഉ​ദ്ദേ​ശ്യ​ത്തി​നു​വേ​ണ്ടി​യാ​യാ​ലും, മ​ത​പ്ര​ചാര​ണ​ത്തി​നു വേ​ണ്ടി​യാ​യാ​ലും, ഉ​ണ്ടാ​ക്കി​യ​തും ഇ​തി​ൽ ആ​ദ്യ​മാ​യി ഗ​ദ്യ​മു​ണ്ടാ​ക്കി​യ​തും ക്രി​സ്ത്യ​ൻ മി​ഷ​ണ​റി​മാ​രാ​ണ്. മ​ല​യാ​ള ഭാ​ഷ​യി​ൽ ആ​ദ്യം ക​ഥ​യു​ണ്ടാ​ക്കു​ന്ന​ത് ക്രി​സ്ത്യ​ൻ മി​ഷ​ണ​റി​മാ​രാ​ണ്. വ​ണ​ക്ക​മാ​സ​ത്തി​ലൊ​ക്കെ ഇ​ത്ത​രം ക​ഥ​ക​ളു​ണ്ട്. ഇ​തൊ​ക്കെ​യാ​ണ് മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ ചെ​റു​ക​ഥാ രൂ​പ​ങ്ങ​ൾ. ഹെ​ർ​മ​ൻ ഗു​ണ്ട​ർ​ട്ട്, ബെ​ഞ്ച​മി​ൻ ബെ​യ്‌​ലി തു​ട​ങ്ങി​യ ക്രി​സ്ത്യ​ൻ മി​ഷ​ന​റി​മാ​രു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് മ​ല​യാ​ളഭാ​ഷ ഉ​ണ്ടാ​യ​ത്. അ​തു​കൊ​ണ്ട് തു​ഞ്ച​ത്ത് എ​ഴു​ത്ത​ച്ഛ​നെ മ​ല​യാ​ള ഭാ​ഷ​യു​ടെ പി​താ​വാ​യി വി​ളി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ക്രി​സ്ത്യ​ൻ മി​ഷ​ന​റി​മാ​രെ​യാ​ണ് ഈ ​സ്ഥാ​ന​ത്ത് വി​ളി​ക്കേ​ണ്ട​ത്. ഇ​തി​നു പ​ക​ര​മാ​ണ്, ജീ​വി​ച്ചി​രി​ക്കാ​ത്ത ഒ​രാ​ളെ മ​ല​യാ​ള ഭാ​ഷ​യു​ടെ പി​താ​വാ​യി വി​ളി​ക്കു​ന്ന​ത്.

Vinoy Thomas expresses regret over controversial remarks about Ezhuthachan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വെടിക്കെട്ട് പുരയിലുണ്ടായ അപകടം; മരണസംഖ്യ 14 ആയി, മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍

സ്വകാര്യ മേഖലയിലെ മാർക്കറ്റിങ്, സെയിൽസ് ജോലികളിൽ സൗദിവൽക്കരണ നിരക്ക് ഉയർത്തി മാനവ വിഭവശേഷി മന്ത്രാലയം

'പരിക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കും, സമഗ്ര അന്വേഷണം നടത്തും'

തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; മരണം 14ആയി; ആര്‍ഡിഒ അന്വേഷിക്കും; അനുശോചിച്ച് പ്രധാനമന്ത്രി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

42.9 ഡിഗ്രി ചൂട്, ഈ സീസണിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി യുഎഇ, വേനൽക്കാലമെത്തുന്നതിന്റെ സൂചന

SCROLL FOR NEXT