അറസ്റ്റിലായ അഖില്‍/ ടിവി ദൃശ്യം 
Kerala

പുതുവത്സരാഘോഷത്തിനിടെ യുവതികള്‍ക്കു നേരെ അതിക്രമം; റിപ്പോര്‍ട്ട് തേടി എഡിജിപി; പിന്നാലെ പ്രതി അറസ്റ്റിൽ

ബംഗലൂരുവില്‍ നിന്നെത്തിയ മൂന്നു യുവതികള്‍ക്ക് നേരെയാണ് അതിക്രമമുണ്ടായത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതുവര്‍ഷ രാത്രിയില്‍ പുതുവത്സരാഘോഷത്തിനിടെ തിരുവനന്തപുരം വര്‍ക്കലയില്‍ യുവതികള്‍ക്കു നേരെ നടന്ന അതിക്രമത്തില്‍ പ്രതി അറസ്റ്റില്‍. കൊല്ലം ഇരവിപുരം സ്വദേശി അഖില്‍ ആണ് അറസ്റ്റിലായത്. 

ബംഗലൂരുവില്‍ നിന്നെത്തിയ മൂന്നു യുവതികള്‍ക്ക് നേരെയാണ് അതിക്രമമുണ്ടായത്. മദ്യപിച്ച് ലക്കുകെട്ട്, യുവതികള്‍ താമസിച്ചിരുന്ന ഡോര്‍മെറ്ററിയില്‍ അതിക്രമിച്ചു കടന്ന പ്രതി, യുവതികളെ ആക്രമിക്കുകയായിരുന്നു.

ഉടന്‍ പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവതികള്‍ പരാതി നൽകാത്തതിനാൽ പ്രതിയെ വെറുതെ വിടുകയായിരുന്നു. പൊലീസിന്റെ നടപടി ഏറെ വിമര്‍ശനത്തിനിടയായിരുന്നു. പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമം റിപ്പോര്‍ട്ട് ചെയ്തിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നായിരുന്നു വിമര്‍ശനം.

ഇതു ശ്രദ്ധയില്‍പ്പെട്ട എഡിജിപി അജിത് കുമാര്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി. ഇതിനെ തുടര്‍ന്നാണ് വര്‍ക്കല പൊലീസ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT