ബി ശശികുമാര്‍/ ഫെയ്സ്ബുക്ക് 
Kerala

വയലിനിസ്റ്റ് ബി ശശികുമാർ അന്തരിച്ചു

ബാലഭാസ്കറിന്റെ അമ്മാവൻ മാത്രമല്ല, ​ഗുരു കൂടിയായിരുന്നു ശശികുമാർ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വയലിന്‍ വിദഗ്ധന്‍ ബി ശശികുമാര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. തിരുവല്ല സ്വദേശിയാണ്. അന്തരിച്ച സംഗീത സംവിധായകന്‍ ബാലഭാസ്‌കര്‍ അനന്തരവനാണ്. കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

ആകാശവാണി തിരുവനന്തപുരം നിലയത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റായിരുന്നു. തിരുവല്ല ബ്രദേഴ്സ് എന്നറിയപ്പെട്ടിരുന്ന സംഗീതജ്ഞന്മാരിലെ നാദസ്വരം വിദ്വാൻ കൊച്ചുകുട്ടപ്പൻ എന്ന എം കെ ഭാസ്കര പണിക്കരുടെയും സരോജിനിയമ്മയുടെയും മകനായി  1949 ഏപ്രിൽ 27 നാണ് ശശി കുമാറിന്റെ ജനനം. 

കർണ്ണാടക സംഗീതജ്ഞൻ കൂടിയാണ് ശശികുമാർ. സ്വാതി തിരുനാൾ കോളേജിൽ നിന്ന് ഗാനഭൂഷണവും ഗാനപ്രവീണയും പാസായി. സ്വാതി തിരുനാൾ സംഗീത കോളേജിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. പിന്നീട് 1971 ൽ തിരുവനന്തപുരം ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റായി (വയലിൻ) ചേർന്നു. ബാലഭാസ്കറിന്റെ അമ്മാവൻ മാത്രമല്ല, ​ഗുരു കൂടിയായിരുന്നു ശശികുമാർ. 

ചെമ്പൈ, ശെമ്മങ്കുടി, ഡി.കെ. ജയരാമൻ, ഡി.കെ. പട്ടമ്മാൾ, എം.ഡി. രാമനാഥൻ, കെ.വി. നാരായണ സ്വാമി, ആലത്തൂർ ബ്രദേഴ്സ്, ശീർകാഴി ഗോവിന്ദ രാജൻ, എം. ബാലമുരളീകൃഷ്ണ, ടി.വി. ശങ്കരനാരായണൻ, മധുരൈ. ടി.എൻ. ശേഷഗോപാലൻ, ടി.കെ. ഗോവിന്ദറാവു, കെ.ജെ. യേശുദാസ്, എൻ. രമണി(ഫ്ലൂട്ട്), എസ്. ബാലചന്ദർ, ചിട്ടിബാബു (വീണ) എന്നിവരോടൊപ്പം കച്ചേരിക്ക് ശശികുമാർ വയലിൻ വായിച്ചിട്ടുണ്ട്.  പണ്ഡിറ്റ് ജസ്‌രാജ്, എം.ബാലമുരളീ കൃഷ്ണ എന്നിവരോടൊപ്പം ജുഗൽബന്ദിയും  നടത്തിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21