Kerala

സുഹൃത്തിനെ കൊന്ന് മുറിയ്ക്കകത്ത് കുഴിച്ചുമൂടി; പ്രതി പിടിയില്‍

പിറ്റേദിവസം ദുര്‍ഗന്ധം വമിച്ചതോടെ മൃതദേഹം വീട്ടിനകത്ത് തന്നെ കുഴിയെടുത്ത് മൂടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം:  വിതുരയില്‍ വീടിനുള്ളില്‍ മൃതദേഹം കുഴിച്ചിട്ട സംഭവത്തിലെ പ്രതി അറസ്റ്റില്‍. ഞായറാഴ്ച പുലര്‍ച്ച വീടിനടുത്ത ഉള്‍വനത്തില്‍ നിന്നാണ് വിതുര പൊലീസ് ഇയാളെ പിടികൂടിയത്. 

ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. താജുദ്ദീന്റെ വീട്ടില്‍ വാറ്റ് ചാരായം കുടിക്കാന്‍ എത്തിയ മാധവനാണ് കൊല്ലപ്പെട്ടത്. ചാരായം കുടിച്ച ശേഷം കൊടുക്കാന്‍ കൈയില്‍ പണം ഇല്ലാത്തതിനെ തുടര്‍ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന റബ്ബര്‍ വടികൊണ്ട് മാധവന്റെ തലയ്ക്കടിച്ചു. അടികൊണ്ട മാധവന്‍ നിലവിളിച്ചതോടെ പ്രതി തുണി വായില്‍ തിരുകി വീണ്ടും തലയ്ക്കടിയ്ക്കുകയായിരുന്നു. ഇതോടെ ബോധം നഷ്ടപ്പെട്ട മാധവനെ വീട്ടില്‍ ഉപേക്ഷിച്ച് താജുദ്ദീന്‍ പുറത്തേക്കിറങ്ങിപ്പോയി. തിരികെ വന്നുനോക്കിയപ്പോള്‍ മാധവന്‍ മരിച്ചതായി മനസിലാക്കി. 

മൃതദേഹം പുറത്ത് കുഴിയെടുത്ത് മൂടാമെന്ന് കരുതിയെങ്കിലും സാഹചര്യം ഒത്തുവന്നില്ല. പിറ്റേദിവസം ദുര്‍ഗന്ധം വമിച്ചതോടെ മൃതദേഹം വീട്ടിനകത്ത് തന്നെ കുഴിയെടുത്ത് മൂടുകയായിരുന്നു. പ്രതി വീട്ടില്‍  ചാരായം നിര്‍മ്മിക്കുന്നതായി പൊലീസ് കണ്ടെത്തി.  വീട്ടില്‍ നിന്ന് അരലിറ്റര്‍ ചാരായവും പൊലീസ് കണ്ടെടുത്തു. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം