ഫയല്‍ ചിത്രം: എക്‌സ്പ്രസ് 
Kerala

വിഴിഞ്ഞം സംഘര്‍ഷം: അറസ്റ്റിലായ നാലു പേരെ വിട്ടയച്ചു; ഒരാള്‍ റിമാന്‍ഡില്‍

പലയിടങ്ങളിലും വള്ളങ്ങള്‍ കുറുകേ വെച്ച് റോഡുകള്‍ തടഞ്ഞിരിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉപരോധക്കേസില്‍ ഇന്നലെ അറസ്റ്റിലായ നാലു പേരെ പൊലീസ് വിട്ടയച്ചു. സ്റ്റേഷന്‍ ജാമ്യത്തിലാണ് ഇവരെ വിട്ടത്. ആദ്യം അറസ്റ്റിലായ സെല്‍ട്ടനെ റിമാന്‍ഡ് ചെയ്തു. തുറമുഖ ഉപരോധവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ചുപേരെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സമരക്കാര്‍ ഇന്നലെ രാത്രി നടത്തിയ പൊലീസ് സ്റ്റേഷന്‍ ഉപരോധമാണ് അക്രമത്തില്‍ കലാശിച്ചത്. 

അക്രമത്തില്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ പൂര്‍ണമായി തകര്‍ന്നു. സമരക്കാര്‍ പൊലീസിന്റെ 4 ജീപ്പ്, 2 വാന്‍, 20 ബൈക്കുകള്‍, സ്‌റ്റേഷനിലെ ഓഫിസ് മുറികളിലെ ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ നശിപ്പിച്ചു. സംഘര്‍ഷത്തില്‍ 36 പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. നിരവധി പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

രണ്ട് കെഎസ്ആര്‍ടിസി ബസുകളും അക്രമത്തില്‍ തകര്‍ത്തു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്തു നിന്നും കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചിട്ടില്ല. പലയിടങ്ങളിലും വള്ളങ്ങള്‍ കുറുകേ വെച്ച് റോഡുകള്‍ തടഞ്ഞിരിക്കുകയാണ്. അതേസമയം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമാണെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ പറഞ്ഞു. പൊലീസും സഭ പ്രതിനിധികളുമായുള്ള സമാധാന ചര്‍ച്ച ഇന്നും തുടരും. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT