V K Sanoj 
Kerala

'ഷാഫിയുടേത് കഞ്ഞിക്കുഴി സതീശന്‍ തോറ്റുപോവുന്ന ഷോ, വെറുതെ നിന്നപ്പോൾ അല്ലല്ലോ അടി കൊണ്ടത്': വി കെ സനോജ്

ഷാഫിയും രാഹുലും അടങ്ങുന്ന ക്രൈം സിന്‍ഡിക്കേറ്റ് കേരളത്തിലെ കോണ്‍ഗ്രസില്‍ മേധാവിത്വം ഉറപ്പിച്ചിരിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പേരാമ്പ്രയില്‍ നടന്നത് ഷാഫി ഷോയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. പേരാമ്പ്രയില്‍ പഞ്ചായത്ത് പ്രസിഡന്റിനെ പഞ്ചായത്ത് ഓഫീസില്‍ വെച്ച് ആക്രമിച്ചപ്പോള്‍ എല്‍ഡിഎഫ് പ്രതിഷേധിച്ചു. മുന്‍കൂട്ടി പ്രഖ്യാപിച്ച ആ പ്രതിഷേധം തടസ്സപ്പെടുത്താന്‍  ഷാഫി പറമ്പിലും സംഘവും ഷോയുമായി ഇറങ്ങുകയായിരുന്നുവെന്ന് സനോജ് പറഞ്ഞു.

എല്‍ഡിഎഫ് പ്രകടനത്തിനു നേരെ ഇരച്ചു കയറി സംഘര്‍ഷമുണ്ടാക്കാനായിരുന്നു ഷാഫി ഉദ്ദേശിച്ചത്. എന്നാല്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം പാലിച്ചു. ഷാഫിയുടെ കാഞ്ഞ ബുദ്ധി തിരിച്ചറിഞ്ഞു. ഷാഫിയുടെ കെണിയില്‍ വീഴാതിരിക്കാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. പിന്നീട് അവര്‍ പൊലീസുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നും വി കെ സനോജ് പറഞ്ഞു.

ചില വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് ഷാഫിക്ക് ക്രൂരമര്‍ദ്ദനമേറ്റെന്ന് പ്രചരിപ്പിക്കുകയാണ്. ഇതെല്ലാം ഷാഫിയുടെ ഷോ ആണ്. ഷാഫിയുടെ ഷോ കഞ്ഞിക്കുഴി സതീശന്മാര്‍ തോറ്റു പോകുന്ന ഷോയാണ്. ഷാഫിയും രാഹുലും അടങ്ങുന്ന ക്രൈം സിന്‍ഡിക്കേറ്റ് കേരളത്തിലെ കോണ്‍ഗ്രസില്‍ മേധാവിത്വം ഉറപ്പിച്ചിരിക്കുകയാണ്. ഇനിയും ഷോയുമായി വന്നാല്‍ ഡിവൈഎഫ്‌ഐ ശക്തമായി പ്രതികരിക്കും.

റൂറല്‍ എസ് പി പറഞ്ഞതില്‍ തെറ്റില്ല. ലാത്തി വീശിയില്ല. വെറുതെ നിന്ന ഷാഫിക്ക് അല്ലലോ അടി കൊണ്ടത്. പ്രകോപനം ഉണ്ടായാല്‍ പൊലീസ് നോക്കി നില്‍ക്കുമോ. ചിലപ്പോള്‍ കൈ തട്ടിയിട്ടുണ്ടാകാം. ആദ്യമായിട്ടാണോ ഒരു ജനപ്രതിനിധിക്ക് അടി കിട്ടുന്നതെന്നും വികെ സനോജ് പറഞ്ഞു. പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ്- ലീഗ് ഗുണ്ടാ സംഘം അക്രമം നടത്തുകയാണെന്നും വികെ സനോജ് കുറ്റപ്പെടുത്തി.

DYFI State Secretary VK Sanoj said that a Shafi show was held in Perambra.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT