വികെ ശ്രീരാമന്‍ - പുലിക്കളി 
Kerala

'കണ്ടാല്‍ ഓക്കാനം വരും, ലോകത്ത് ഒരിടത്തും ഉണ്ടാവില്ല'; പുലിക്കളിക്കെതിരെ അധിക്ഷേപം; വികെ ശ്രീരാമനെതിരെ പ്രതിഷേധം

പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്.ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തൃശൂര്‍: പുലിക്കളിയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പുമായി എഴുത്തുകാരനും നടനുമായ വികെ ശ്രീരാമന്‍. രൂപ വൈകൃതത്തെ കലയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ആഭാസമാണ് പുലിക്കളിയെന്നും കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം ഒരു കലാവൈകൃതം എവിടെയും ഉണ്ടാകില്ലെന്നും ശ്രീരാമന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം പുലിക്കളി സംഘങ്ങള്‍ക്ക് 24 ലക്ഷം രൂപയുടെ കേന്ദ്ര സഹായം എംപി സുരേഷ് ഗോപി കൈമാറിയിരുന്നു. അതിന് പിന്നാലെയാണ് ശ്രീരാമന്റെ കുറിപ്പ് എന്നത് ശ്രദ്ധേയമാണ്. പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്നും ശ്രീരാമന്‍ പറയുന്നു.

ശ്രീരാമന്റെ കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. അതേസമയം ശ്രീരാമന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് പുലിക്കളി സംഘങ്ങള്‍ അറിയിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്.ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല.

ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തില്‍ 'ശാര്‍ദൂലവിക്രീഡിതം ' എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമര്‍ശമുണ്ടെന്നുമാണ് സുബ്രന്‍സാമി പറയുന്നത്.

അതാണൊരാശ്വാസം.

VK Sreeraman Sparks Controversy with Derogatory Facebook Post Criticizing Pulikali

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

'സഞ്ജു കഴിഞ്ഞേ വൈഭവ് ഉള്ളു, സോഷ്യൽ മീഡിയ അല്ല ടീമിനെ തീരുമാനിക്കുന്നത്'

15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസ വരുമാനമായി എത്ര കിട്ടും?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

അതിശക്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹര്‍ദീപ് സിങ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?