'വിവാഹമോചനം നേടിയില്ല, മുത്തലാക്ക് ചൊല്ലിയില്ല'; ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു, വീട്ടുപ്പടിക്കല്‍ സമരവുമായി യുവതി

Husband marries another woman, woman begins house arrest protest
ആയിഷ
Edited By:
Updated on
1 min read

തൃശൂര്‍: നിയമം പാലിക്കാതെ ഭര്‍ത്താവ് ഉപേക്ഷിച്ചതില്‍ നീതി തേടി ഡോക്ട്ര്‍ ആയിഷ മുഹമ്മദ് നടത്തുന്ന രാപ്പകല്‍ സമരം 12 ദിവസം പിന്നിട്ടു. ചാവക്കാട് താലൂക്കിലെ എടക്കഴിയൂരില്‍ ഭര്‍ത്താവ് ഡോക്ടര്‍ അലി അബ്ദുള്‍ ലത്തീഫിന്റെ വീടിനുമുമ്പിലാണ് യുവതിയുടെ സമരം. തന്റെ സ്വര്‍ണവും പണവും തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് 10 വയസുകാരിയായ മകളോടൊപ്പമാണ് ആയിഷ സമരം നടത്തുന്നത്.

13 വര്‍ഷം മുന്‍പ് വിവാഹിതയായ ആയിഷയ്ക്ക് വിവാഹസമയത്ത് കുടുംബം 100 പവന്‍ സ്വര്‍ണ്ണവും 15 ലക്ഷം രൂപയും നല്‍കിയിരുന്നുവെന്നും, പിന്നീട് കൂടുതല്‍ സ്വത്തും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നുമാണ് ആയിഷയുടെ ആരോപണം.

Husband marries another woman, woman begins house arrest protest
വീണയുടെ ഡയറിയില്‍ 20.05 കോടിയുടെ കണക്കുകള്‍; ദുബൈയിലേക്ക് അയച്ചത് 85 ലക്ഷം രൂപ; നിര്‍ണായക തെളിവുകളുമായി ഇഡി

ഭര്‍ത്താവ് നിയമപരമായി വിവാഹമോചനം നേടാതെയും മതപരമായി മൊഴി ചൊല്ലാതെയും മറ്റൊരു വിവാഹം നടത്തിയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ആയിഷ പറയുന്നു. കഴിഞ്ഞ ആറു വര്‍ഷമായി മകളെ താന്‍ ഒറ്റയ്ക്കാണ് വളര്‍ത്തുന്നതെന്നും, കോടതി നിര്‍ദേശിച്ചിരുന്ന മകളുടെ ചെലവിനുള്ള തുക പോലും ലഭിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു. കോടതി ഉത്തരവുമായി വീട്ടില്‍ പ്രവേശിക്കാന്‍ എത്തിയപ്പോള്‍ ഗേറ്റ് പൂട്ടുകയും വെള്ളം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുകയും ചെയ്തതായി ആയിഷ ആരോപിച്ചു.

കുടുംബ കോടതിയിലും മജിസ്‌ട്രേറ്റ് കോടതിയിലും കേസുകള്‍ നിലവിലുണ്ട്. 100 പവന്‍ സ്വര്‍ണ്ണവും 15 ലക്ഷം രൂപയും തിരികെ ലഭിക്കുക, മകളുടെ ഭാവിക്കായി കൃത്യമായ ജീവനാംശം ഉറപ്പാക്കുക എന്നിവയാണ് ആയിഷയുടെ പ്രധാന ആവശ്യങ്ങള്‍. അതേസമയം വീട് മകന്റെ പേരില്‍ അല്ല തന്റെ പേരിലാണെന്നും ഡോക്ടര്‍ അബ്ദുള്‍ ലത്തീഫിന്റെ മാതാവും അവകാശം ഉന്നയിക്കുന്നു. കോഴിക്കോട്ടില്‍ നിന്നും മറ്റൊരു വിവാഹം കഴിച്ച ഭര്‍ത്താവിന്റെ നടപടി മതപരമായും നിയമപരമായും നിലനില്‍ക്കുന്നതല്ലെന്നും എന്നാല്‍ ഭര്‍ത്താവിന് മഹല്ല് കമ്മിറ്റി ഒത്താശ ചെയ്യുകയാണെന്നും ആയിഷ ആരോപിച്ചു.

Husband marries another woman, woman begins house arrest protest
കരിപ്പൂരിലും നെടുമ്പാശ്ശേരിയിലുമായി 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം ശക്തം
Husband marries another woman, woman begins house arrest protest
രണ്ടര മാസത്തിനിടെ വലിയ കാര്യം പൂര്‍ത്തീകരിച്ചെന്ന അവകാശവാദം വസ്തുതകള്‍ക്ക് നിരക്കുന്നതാണോ?; വിഡി സതീശനോട് പിണറായി
Summary

Husband marries another woman, woman begins house arrest protest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com