ഉഷ മാനിറച്ചി കഴിക്കുന്നതിന്റെ വിഡിയോ  വിഡിയോ സ്‌ക്രീന്‍ഷോട്ട്
Kerala

'മാനിറച്ചി വരട്ടിയത് കഴിച്ച് , മജ്ജ വലിച്ച് കുടിച്ചാല്‍ ഇതാണ് സംഭവിക്കുക'; എയറിലായി ഫുഡ് വ്‌ളോഗര്‍

വിദേശത്തുവച്ചാണ് ഉഷ മാനിറച്ചി കഴിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

വ്യത്യസ്തമായ വിഡിയോകള്‍ വഴി ആരാധകരെ കൂട്ടുന്ന ഫുഡ് വ്‌ളോഗര്‍മാരാണ് സൈബര്‍ ലോകം നിറയെ. നിരവധി കുട്ടി വ്‌ളോഗര്‍മാരും അരങ്ങ് തകര്‍ക്കുകയാണ്. ഇത്തരത്തില്‍ വ്യത്യസ്തമായ വ്‌ളോഗ് ചെയ്യുന്നയാളാണ് ഉഷ മാത്യു. മാനിറച്ചി വരട്ടിയതാണ് ഇത്തവണ ഉഷയുടെ സ്‌പെഷ്യല്‍. എന്നാല്‍ വിഡിയോ വന്നത് മുതല്‍ വ്‌ളോഗര്‍ എയറിലാണെന്ന് മാത്രം.

'മാനിറച്ചി വരട്ടിയത് കഴിച്ച് , മജ്ജ വലിച്ച് കുടിച്ചാല്‍ ഇതാണ് സംഭവിക്കുക. നിങ്ങള്‍ക്കും കഴിക്കണമെങ്കില്‍ കൂടെ പോരൂ' എന്നുപറഞ്ഞാണ് ഇവര്‍ വിഡിയോ പോസ്റ്റ് ചെയ്തത്. വിദേശത്തുവച്ചാണ് ഉഷ മാനിറച്ചി കഴിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നത്.

കാട്ടില്‍ ഓടിനടക്കേണ്ട ജീവനുകളെയാണോ ഭക്ഷണമാക്കുന്നത്? എന്തൊരു സ്ത്രീയാണ്, ആ മാനുകളെ എങ്ങനെ തിന്നാന്‍ തോന്നുന്നു? തുടങ്ങിയ ചോദ്യങ്ങളാണ് വിഡിയോയുടെ കമന്റ് ബോക്‌സില്‍ നിറയെ. നേരത്തെ ഫിറോസ് ചുട്ടിപ്പാറ വിയറ്റ്‌നാമിലെ മാര്‍ക്കറ്റില്‍ നിന്നും ജീവനുളള രണ്ട് പാമ്പുകളെ വാങ്ങി കറിവച്ചത് വിവാദമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT