Nilambur by-election 2025; M Swaraj- P V Anvar -Aryadan Shoukath file
Kerala

അന്‍വര്‍ ഇഫക്ട് ബാധിച്ചത് എല്‍ഡിഎഫിനെ, കുറഞ്ഞത് 9.2 ശതമാനം വോട്ട്

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പി വി അന്‍വര്‍ ഇത്തവണ 11.23 ശതമാനം വോട്ടുകള്‍ സ്വന്തമാക്കി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ കടന്നു കയറിയത് എല്‍ഡിഎഫ് വോട്ടുകളിലെന്ന് കണക്കുകള്‍. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ ഇടതു സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ എല്‍ഡിഎഫ് നിലമ്പൂരില്‍ സ്വന്തമാക്കിയത് 47 ശതമാനം വോട്ടുകള്‍ ആയിരുന്നു. ഇത്തവണ എം സ്വരാജിന് ലഭിച്ചത് ആകെ പോള്‍ ചെയ്തതിന്റെ 37.88 ശതമാനം വോട്ടു മാത്രം. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് പി വി അന്‍വര്‍ ഇത്തവണ 11.23 ശതമാനം വോട്ടു സ്വന്തമാക്കി.

വിജയം സ്വന്തമാക്കിയെങ്കിലും യുഡിഎഫിന്റെ വോട്ട് ശതമാനത്തിലും ഇത്തവണ കുറവുണ്ടായിട്ടുണ്ട്. 2021 ല്‍ വി വി പ്രകാശ് സ്ഥാനാര്‍ഥിയായപ്പോള്‍ യുഡിഎഫ് സ്വന്തമാക്കിയത് 45.5 ശതമാനം വോട്ടുകളായിരുന്നു. എന്നാല്‍ ഇത്തവണ അത് 44.17 ശതമാനമായി കുറഞ്ഞു. ബിജെപിക്കും ഉപതെരഞ്ഞെടുപ്പില്‍ നേരിയ തോതില്‍ വോട്ട് വിഹിതത്തില്‍ കുറവുണ്ടായി. 2021 ല്‍ 5 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണ 4.91 ശതമാനമായി കുറഞ്ഞു. നോട്ട 627 വോട്ടുകളും സ്വന്തമാക്കി. എസ്ഡിപിഐ 2075 വോട്ടുകള്‍ സ്വന്തമാക്കി.

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ യുഡിഎഫ് വോട്ടുകളാണ് പി വി അന്‍വര്‍ പിടിച്ചതെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ കോണ്‍ഗ്രസിന്റെ പമ്പരാഗത വോട്ടുകളില്‍ അന്‍വര്‍ അധികം കടന്നു കയറിയില്ലെന്നാണ് അന്തിമ ഫലം നല്‍കുന്ന സൂചന. അതേസമയം, കഴിഞ്ഞ തവണ എല്‍ഡിഎഫിന് ഒപ്പം നിന്ന വലിയൊരു വിഭാഗം അന്‍വറില്‍ വിശ്വാസം അര്‍പ്പിച്ചിരുന്നു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 11077 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയം നേടിയത്. ആര്യാടന്‍ ഷൗക്കത്ത് - 77737 വോട്ടുകള്‍ നേടിയപ്പോള്‍ ഇടത് സ്ഥാനാര്‍ഥി എം സ്വരാജ് 66660 വോട്ടുകള്‍ സ്വന്തമാക്കി. പി വി അന്‍വര്‍ - 19760 വോട്ടുകള്‍ നേടിയപ്പോള്‍ നാലാം സ്ഥാനത്ത് എത്തിയ ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് - 8648 വോട്ടുകള്‍ സ്വന്തമാക്കി.

PV Anwar gained ground in the Nilambur by-election by gaining LDF votes as election results declared.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

SCROLL FOR NEXT