വി എസ് അച്യുതാനന്ദൻ ഫയൽ
Kerala

മരുന്നുകളോട് പ്രതികരിക്കുന്നു; വിഎസിന്റെ നില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ 23-ാം തീയതിയാണ് ആണ് വിഎസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നതായും ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

'പട്ടം എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാന്ദന്റെ നില മാറ്റമില്ലാതെ തുടരുന്നു. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്'- മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ 23-ാം തീയതിയാണ് ആണ് വിഎസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു മുതല്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയവരും നേരത്തെ ആശുപത്രിയിലെത്തിയിരുന്നു.

VS Achuthanandan's health condition remains extremely serious.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംകെ മുനീറിനും പിജെ ജോസഫിനും കാബിനറ്റ് പദവി: തീരുമാനം ഇന്ന്?: മെസി വിവാദത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും

ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കം; 45കാരനെ 27കാരന്‍ ചവിട്ടിക്കൊന്നു, സഹോദര പുത്രന്‍ കസ്റ്റഡിയില്‍

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam August 13 |സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിച്ചതിലധികം ലഭിക്കും, യാത്രകൾ സന്തോഷകരമാകും

ധന- നിയമ വകുപ്പുകള്‍ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്; കര്‍ണാടകയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു