Vyshna Suresh ഫെയ്സ്ബുക്ക്
Kerala

മുതിര്‍ന്ന നേതാക്കള്‍ക്ക് ആര്‍എസ്എസ് പേടി, നേമത്ത് വൈഷ്ണ സുരേഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി?; ചര്‍ച്ചകള്‍ സജീവം

നിലവില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുട്ട വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ് വൈഷ്ണ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സൂപ്പര്‍ പോരാട്ടം നടത്തുന്ന നേമം മണ്ഡലത്തില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. കെ എസ് യു നേതാവും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ വൈഷ്ണ സുരേഷിനെയാണ് കോണ്‍ഗ്രസ് ഏറ്റവുമൊടുവില്‍ പരിഗണിക്കുന്നത്. നിലവില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുട്ട വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ് വൈഷ്ണ.

കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സിപിഎം രംഗത്തു വന്നത് ഏറെ വിവാദമായിരുന്നു. സിപിഎമ്മിന്റെ പരാതിയെത്തുടര്‍ന്ന് വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുകയും ചെയ്തിരുന്നു. ഒടുവില്‍ ഹൈക്കോടതി തീര്‍പ്പുകല്‍പ്പിച്ചതോടെയാണ് വൈഷ്ണയ്ക്ക് മത്സരിക്കാന്‍ സാഹചര്യം ഒരുങ്ങിയത്. വാശിയേറിയ പോരാട്ടത്തില്‍ വിജയിച്ച് വൈഷ്ണ കൗണ്‍സിലറാകുകയും ചെയ്തു.

മന്ത്രി വി ശിവന്‍കുട്ടിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമാണ് നേമത്ത് യഥാക്രമം സിപിഎം, ബിജെപി സ്ഥാനാര്‍ത്ഥികള്‍. മുമ്പ് ബിജെപി അക്കൗണ്ട് തുറന്ന മണ്ഡലം കൂടിയാണ് നേമം. ഈ മണ്ഡലത്തിലേക്ക് ആദ്യം കെ എസ് ശബരിനാഥന്‍, വി എസ് ശിവകുമാര്‍, നേമം ഷജീര്‍ എന്നിവരെ പരിഗണിച്ചിരുന്നു. എന്നാല്‍ ശിവകുമാറും ശബരിനാഥനും തിരുവനന്തപുരം സെന്‍ട്രലില്‍ മത്സരിക്കാനാണ് താല്‍പ്പര്യം പ്രകടിപ്പിച്ചത്.

ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന മണ്ഡലമായിട്ടും നേമത്ത് മത്സരിക്കാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ വിമുഖത കാണിക്കുകയാണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്  നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മറ്റ് മണ്ഡലങ്ങളില്‍ ടിക്കറ്റ് തേടുന്ന നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍എസ്എസില്‍ നിന്നുള്ള തിരിച്ചടി ഭയന്ന് നേമത്ത് മത്സരിക്കാന്‍ മടിക്കുന്നതായിട്ടാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരുന്നത്.

Congress is considering Vyshna Suresh for the Nemom constituency, which is facing a super fight in the Thiruvananthapuram assembly elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗണേഷ് വിളിച്ച് ക്ഷമാപണം നടത്തി, എല്ലാം 'കോംപ്രമൈസാ'ക്കി; പരാതിയില്ലെന്ന് ബിന്ദു മേനോന്‍

'കുറേ കളി വലിച്ചടിച്ചു നോക്കി, ഒന്നും നടന്നില്ല; ഒരു വഴിയുമില്ലാതെ ശൈലി മാറ്റി'

'അച്ഛന് കൊള്ളി വെക്കാനുള്ള യോഗമുണ്ടാകും'; നന്നായി പോകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു; ഗോപി സുന്ദറുമായി പിരിഞ്ഞതിനെപ്പറ്റി അമൃത

ട്രംപിന്റെ പ്രഖ്യാപനത്തിന്റെ തോളിലേറി രൂപ, 40 പൈസയുടെ നേട്ടം, സെന്‍സെക്‌സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 100 ഡോളറില്‍ താഴെ

വേനല്‍ക്കാലത്ത് കറന്റ് ബില്‍ കൂടുതലാണോ? വൈദ്യുതി ഉപഭോഗം കുറയ്ക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

SCROLL FOR NEXT