കൊല്ലപ്പെട്ട രാംനാരാണ്‍  
Kerala

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

കഴിഞ്ഞ ഡിസംബര്‍ പതിനേഴിനാണ് രാംനാരാണ്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മര്‍ദനത്തില്‍ ഛത്തീസ്ഗഢ് സ്വദേശി രംനാരായണ്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ജാമ്യം. മുഖ്യപ്രതി ഉള്‍പ്പടെ എട്ടുപേര്‍ക്കാണ് മണ്ണാര്‍കാട് എസ് സി എസ്ടി കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ഇനിയും പതിനൊന്ന് പ്രതികളെ പിടികൂടാനുണ്ട്. കഴിഞ്ഞ ഡിസംബര്‍ പതിനേഴിനാണ് രാംനാരാണ്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്.

കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മറ്റ് സാക്ഷികളെ സ്വാധീനിക്കരുത്, ജില്ല വിട്ട് പുറത്തു പോകരുതെന്നതുള്‍പ്പടെയുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്

അറസ്റ്റിലായ മുഴുവന്‍ പ്രതികള്‍ക്കുമെതിരെ ആള്‍ക്കൂട്ടക്കൊലപാതകം, പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം, ജാതീയമായും വംശീയമായും അധിക്ഷേപിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ 17നു വൈകിട്ടാണ് ഈസ്റ്റ് അട്ടപ്പള്ളത്തു വച്ച് ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ്‍ ഭാഗേല്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായത്. അന്നു രാത്രി മരിച്ചു. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ കമ്പനിയില്‍ ജോലിക്കെത്തിയ ഇയാളെ വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടപ്പോള്‍ മോഷണക്കുറ്റം ആരോപിച്ച് തടഞ്ഞുവച്ചു വടികൊണ്ടും മറ്റും ക്രൂരമായി മര്‍ദിച്ചെന്നാണു കേസ്. ശരീരത്തില്‍ നാല്‍പതിലേറെ ഗുരുതര മുറിവുകളുണ്ടായിരുന്നു. പലയിടത്തും ആന്തരിക രക്തസ്രാവമുണ്ടായെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Walayar mob lynching; accused granted bail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

എപ്സ്റ്റീന്‍ ഫയലുകളില്‍ മോദിയുടെ പേര്; അവജ്ഞയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം; ദേശീയ അപമാനമെന്ന് കോണ്‍ഗ്രസ്; വിവാദം

SCROLL FOR NEXT