ജർമ്മൻ സ്ഥാനപതിക്കൊപ്പം ബെഹ്റ വാട്ടർമെട്രോയിൽ യാത്ര ചെയ്യുന്നു/ വീഡിയോ ദൃശ്യം 
Kerala

വാട്ടര്‍ മെട്രോ സര്‍വീസ് ജൂലൈ മുതല്‍; മിനിമം ചാര്‍ജ് 10 രൂപ

ജര്‍മ്മനിയുടെ ഇന്ത്യയിലെ സ്ഥാനപതി വോള്‍ട്ടര്‍ ജെ ലിന്റ്‌നറുമായി വൈറ്റില ഹബില്‍ നിന്നും കാക്കനാട്ടേക്ക് യാത്ര നടത്തുകയായിരുന്നു ബെഹ്‌റ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വാട്ടര്‍ മെട്രോ സര്‍വീസ് ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് കെഎംആര്‍എല്‍. കുറഞ്ഞത് അഞ്ചു ബോട്ടുകള്‍ തയ്യാറായാല്‍ സര്‍വീസ് തുടങ്ങാനാകുമെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ബോട്ടുജെട്ടിയിലേക്കുള്ള യാത്രയ്ക്ക് 10 രൂപ മാത്രമേ നിരക്ക് ഉണ്ടാകുകയുള്ളൂ എന്നും ബെഹ്‌റ പറഞ്ഞു. 

20 രൂപയാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടായേക്കുമെന്നത് കണക്കിലെടുത്ത് നിരക്ക് കുറയ്ക്കുകയായിരുന്നു. നിലവില്‍ 100 പേര്‍ക്ക് കയറാവുന്ന ഒരു ബോട്ട് മാത്രമാണ് കൊച്ചി കപ്പല്‍ശാല കൈമാറിയിട്ടുള്ളത്. നാലു ബോട്ടുകള്‍ കൂടി ലഭിക്കുന്നതോടെ സര്‍വീസ് ആരംഭിക്കുമെന്നും ബെഹ്‌റ പറഞ്ഞു. 

ആകെ 23 ബോട്ടുകളാണ് ഉണ്ടാകുക. ബോട്ടില്‍ 50 സീറ്റുകളും സുരക്ഷാസന്നാഹങ്ങളുമുണ്ട്. 50 പേര്‍ക്ക് നിന്നുയാത്രചെയ്യാനും കഴിയും. വാട്ടര്‍ മെട്രോയ്ക്ക് ധനസഹായം നല്‍കുന്ന ജര്‍മ്മനിയുടെ ഇന്ത്യയിലെ സ്ഥാനപതി വോള്‍ട്ടര്‍ ജെ ലിന്റ്‌നറുമായി വൈറ്റില ഹബില്‍ നിന്നും കാക്കനാട്ടേക്ക് യാത്ര നടത്തുകയായിരുന്നു ബെഹ്‌റ.

തിരുവനന്തപുരത്തെ ജര്‍മന്‍ ഓണററി കോണ്‍സല്‍ ഡോ. സയ്ദ് ഇബ്രാഹിം, ഫിലിപ്പ് ആന്‍ഡ്രിയാസ് റെഷ്, വേണു രാജമണി എന്നിവരും ഒപ്പമുണ്ടായിരുന്നു. ജര്‍മന്‍ ബാങ്കായ കെഎഫ്ഡബ്ല്യുവാണ് വാട്ടര്‍ മെട്രോയുടെ ഫണ്ടിങ് ഏജന്‍സി.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍