വയനാട് ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുള്ള ദൃശ്യങ്ങള്‍  ഫയൽ
Kerala

വയനാട് ദുരന്തം: കടം എഴുതിത്തള്ളാനുള്ള നടപടി 15 ദിവസത്തിനകം വേണമെന്ന് പിഎസി

മുദ്ര വായ്പ നൽകുന്നതിനു ദേശീയതലത്തിൽ ബാങ്കുകൾക്കു ക്വോട്ട നിശ്ചയിച്ചിട്ടുണ്ടെങ്കിലും പരിശോധിക്കാൻ മാർഗങ്ങളില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ കടങ്ങൾ 15 ദിവസത്തിനകം എഴുതിത്തള്ളുന്നതിന് നടപടി സ്വീകരിക്കണമെന്ന് പാർലമെന്‍റിന്‍റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി നിർദേശം. മത്സ്യബന്ധന മേഖലയിൽ ബാങ്കുകൾ നൽകുന്ന വായ്പാ തുക കുറവാണെന്നു വിലയിരുത്തിയ കമ്മിറ്റി മത്സ്യത്തൊഴിലാളികൾക്ക് വായ്പ നിഷേധിക്കാനോ കാലതാമസം വരുത്താനോ പാടില്ലെന്നും നിർദേശിച്ചു. മുദ്ര വായ്പ ലഭിച്ചവരുടെ പട്ടികയും സമൂഹത്തിൽ വരുത്തിയ ചലനവും സംബന്ധിച്ചു കേസ് സ്റ്റഡി നടത്തണം.

മുദ്ര വായ്പ നൽകുന്നതിനു ദേശീയതലത്തിൽ ബാങ്കുകൾക്കു ക്വോട്ട നിശ്ചയിച്ചിട്ടുണ്ടെങ്കിലും പരിശോധിക്കാൻ മാർഗങ്ങളില്ല. വായ്പ അർഹതപ്പെട്ടവർക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നു ബാങ്കിങ് മേഖല യോഗത്തിൽ കമ്മിറ്റി ബാങ്കുകൾക്കു നിർദേശം നൽകി.

തീരദേശ പരിപാലന നിയമത്തിൽ, സമാന സ്വഭാവമുള്ള പഞ്ചായത്തുകളെ തരംതിരിച്ചപ്പോഴുണ്ടായ വേർതിരിവ് അടിയന്തരമായി പരിഹരിക്കണമെന്നു പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട യോഗത്തിൽ കമ്മിറ്റി ആവശ്യപ്പെട്ടു. 2011 ലെ ജനസംഖ്യ അനുപാതത്തിനു പകരം നിലവിലെ ജനസംഖ്യയും പഞ്ചായത്തുകളുടെ മാറിയ നഗര സ്വഭാവവും കണക്കാക്കി ഒഴിവാക്കപ്പെട്ട പഞ്ചായത്തുകളെ കൂടി സിആർസെഡ് ഭേദഗതിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനം നടപടി സ്വീകരിക്കണം.

കേരളത്തിൽ റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന എറണാകുളം- അമ്പലപ്പുഴ തീരദേശ പാതയുടെ നിർമാണം വേഗത്തിലാക്കണമെന്നു റെയിൽവേയ്ക്കു നിർദേശം നൽകി. എറണാകുളം – കുമ്പളം – തുറവൂർ 23 കിലോമീറ്റർ ദൂരത്തെ സ്ഥലം ഏറ്റെടുക്കൽ നവംബർ അവസാനത്തോടെ പൂർത്തീകരിക്കാമെന്നു റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. യാത്രാക്ലേശം പരിഹരിക്കാൻ മെമു ട്രെയിനുകളിൽ ഉൾപ്പെടെ കൂടുതൽ കോച്ചുകൾ അനുവദിക്കണമെന്നും പിഎസി ആവശ്യപ്പെട്ടു. കോച്ചുകൾക്കു ക്ഷാമമുണ്ടെന്നു ഉദ്യോഗസ്ഥർ അറിയിച്ചപ്പോൾ കൂടുതൽ കോച്ചുകൾ ലഭ്യമാക്കാൻ റെയിൽവേ ബോർഡിനു നിർദേശം നൽകാൻ കമ്മിറ്റി റെയിൽവേയോട് ആവശ്യപ്പെട്ടു.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു പൊതുമരാമത്ത് വകുപ്പ് നൽകുന്ന എസ്റ്റിമേറ്റ് അനുസരിച്ച് എല്ലാ അപ്രോച്ച് – സർവീസ് റോഡുകളുടെയും പണി പൂർത്തിയാക്കണം. പകരം ഗതാഗത മാർഗങ്ങൾ ഏർപ്പെടുത്താതെയും സർവീസ് റോഡുകൾ നിർമിക്കാതെയും ദേശീയപാത വികസനം ആരംഭിച്ചതാണു യാത്രാക്ലേശം രൂക്ഷമാക്കിയത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കണമെന്നു പൊതുഗതാഗത അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട യോഗത്തിൽ സമിതി നിർദേശം നൽകി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

SCROLL FOR NEXT