ഷിവി കൃഷ്ണന്‍  
Kerala

വയനാട് വിനോദയാത്രാ വിവാദം: പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ ഉത്തരവിന് സ്റ്റേ

ചട്ടങ്ങൾ പാലിച്ചാണ് വിനോദയാത്ര പോയതെന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൽപ്പറ്റ: വയനാട് മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദത്തിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയ ഉത്തരവ് സ്റ്റേ ചെയ്തു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് സ്റ്റേ അനുവദിച്ചത്‌. സ്ഥലംമാറ്റത്തിനെതിരെ മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു.

ചട്ടങ്ങൾ പാലിച്ചാണ് വിനോദയാത്ര പോയതെന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട രേഖകൾ അടക്കം ചൂണ്ടിക്കാട്ടിയതോടെയാണ് ഉത്തരവ് സ്‌റ്റേ ചെയ്തത്. സ്റ്റേ ലഭിച്ചതോടെ പ്രിൻസിപ്പലിനെ തിരികെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിവന്ന പഠിപ്പ് മുടക്ക് പ്രതിഷേധം അവസാനിപ്പിച്ചു.

ഹൈദരാബാദ് പഠനയാത്രക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന വിദ്യാര്‍ഥികളുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ മീനങ്ങാടി സ്‌കൂളിന് മുന്നില്‍ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധിച്ചു. എന്നാൽ പൊലീസ് നടത്തിയ വൈദ്യപരിശോധനയില്‍ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന് കണ്ടെത്തി.

വിവാദത്തിന്റെ പശ്ചാത്തലത്തിൽ വിനോദയാത്ര കഴിഞ്ഞ് വന്ന പ്രിന്‍സിപ്പലിനെ ഒരു വിഭാ​ഗം രക്ഷിതാക്കൾ തടഞ്ഞിരുന്നു. എന്നാൽ തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് ഷിവി കൃഷ്ണന്‍ പറഞ്ഞത്. പിന്നീട് യാത്രയിലുണ്ടായിരുന്ന ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

Wayanad Excursion Controversy: Stay Granted on Order Transferring Principal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുമതി 15 കിലോയ്ക്ക്, ശേഖരിച്ചത് 7000 കിലോ; മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഗുരുതര കണ്ടെത്തൽ

'ദിവസങ്ങളോളം നീണ്ട ആസൂത്രണം; പിടിക്കപ്പെട്ടാല്‍ കൊല നടത്തിയത് താനെന്ന് പതിനേഴുകാരന്‍ ഏറ്റുപറയണമെന്നും പ്ലാന്‍ ചെയ്തു'

റുവാനിയ്ക്ക് മഴ നനയാതെ സ്വസ്ഥമായുറങ്ങാം; വാക്ക് പാലിച്ച് മുഖ്യമന്ത്രി; എം.ജി.എം സ്നേഹവീട് കൈമാറി

നടപടി ദുരൂഹമെന്ന് മന്ത്രി ലിജു, വിദ്യാർഥികൾക്ക് തിരിച്ചടി, ഒരിടവും കൈയടക്കി വെക്കാനാവില്ലെന്ന് കോടതി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അച്ചാർ കഴിക്കുന്നത് അപകടമാണോ? ദിവസവും കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്