ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ 
Kerala

വയനാട് ഉരുള്‍പ്പൊട്ടല്‍: പുനരധിവാസ പട്ടികയില്‍ 49 പേരെക്കൂടി ഉള്‍പ്പെടുത്തി

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് 49പേരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന 49 പേരെ കൂടി പുനരധിവാസ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് 49പേരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പുറത്തായ 49 പേരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതോടെ ഇവരും വയനാട് ടൗണ്‍ഷിപ്പിന്റെ ഭാഗമാകും

സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പട്ടികയില്‍ പെടാതെ പോയവരെയാണ് ടൗണ്‍ഷിപ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് റവന്യു മന്ത്രി കെ. രാജന്‍ അറിയിച്ചു. '48 പേരെകൂടി പദ്ധതിയിലേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ഡിഡിഎംഎയുടെ ശുപാര്‍ശ ലഭിച്ചിരുന്നു. ഒരു കേസ് പ്രത്യേകമായും നല്‍കിയിരുന്നു. അങ്ങനെ 49 പേരെ കൂടി ടൗണ്‍ഷിപ് പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്' -മന്ത്രി പറഞ്ഞു.

ഗുണഭോക്താക്കളുടെ പട്ടിക നേരത്തെ വലിയ ആക്ഷേപം നേരിട്ടിരുന്നു. ദുരന്തബാധിതര്‍ തന്നെ സര്‍ക്കാരിനെതിരെ സമരം ചെയ്യേണ്ട സാഹചര്യമുണ്ടായി. ഏറ്റവുമൊടുവില്‍ 402 പേരുടെ പട്ടികയാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. എന്നാല്‍ 50 മീറ്റര്‍ പരിധിയുടെ സാങ്കേതിക പ്രശ്‌നം കാണിച്ച് പുഞ്ചിരിമട്ടത്തെ ഉള്‍പ്പെടെ നിരവധിപേര്‍ പട്ടികക്ക് പുറത്തായി. ഇതോടെയാണ് സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ നടന്നത്. ജില്ലാ ഭരണകൂടം നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതുതായി 49 പേരെ ഉള്‍പ്പെടുത്തിയത്. ഇതോടെ ടൗണ്‍ഷിപ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം 451 ആകും.

Wayanad landslide: 49 more people included in the rehabilitation list

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചൈന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

'അഭിനയത്തിന്റെ ദൈവം, ഒരു സംവിധായകന് ഇതില്‍ കൂടുതല്‍ എന്താണ് സ്വപ്‌നം കാണാന്‍ കഴിയുക'; മോഹൻലാലിനെക്കുറിച്ച് നന്ദ കിഷോർ

SCROLL FOR NEXT