ഡോ. സജിന്‍കുമാര്‍ ഫോട്ടോ: വിന്‍സെന്‍റ് പുളിക്കല്‍, എക്സ്പ്രസ്സ്
Kerala

വയനാട്ടിലേത് മനുഷ്യ നിര്‍മിത ഉരുള്‍പൊട്ടല്‍ അല്ല; സാധ്യതാ മേഖലക്കൊപ്പം റൂട്ട് മാപ്പാണ് ആവശ്യം: ഡോ. സജിന്‍കുമാര്‍

ഒരു പഠനവും ഉരുള്‍പൊട്ടലില്‍ മനുഷ്യന്റെ ഇടപെടല്‍ എത്രയാണെന്ന് കൃത്യമായി പറഞ്ഞിട്ടില്ല. അത്തരത്തിലൊരു പഠനം വരാത്തിടത്തോളം കാലം മനുഷ്യ നിര്‍മിതമായ ഉരുള്‍പൊട്ടലല്ല എന്ന് പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വയനാട്ടില്‍ ഇത്തവണ നടന്നിട്ടുള്ള ഉരുള്‍പൊട്ടല്‍ മനുഷ്യ നിര്‍മിതമല്ലെന്ന് കേരള സര്‍വകലാശാല ജിയോളജി വിഭാഗം അസി. പ്രൊഫസറും സംസ്ഥാന ലാന്റ് സ്ലൈഡ് അഡൈ്വസറി കമ്മിറ്റി അംഗവുമായ ഡോ. സജിന്‍കുമാര്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ എക്‌സ്പ്രസ്സ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തവണ നടന്നിട്ടുള്ളത് മനുഷ്യനിര്‍മിതമല്ല എന്ന് ഉറച്ച് പറയാന്‍ കഴിയും. എന്നാല്‍ മനുഷ്യന്റെ ഇടപെടല്‍ സ്വാധീനിച്ചിട്ടില്ല എന്നല്ല. പക്ഷേ, ഒരു പഠനവും ഉരുള്‍പൊട്ടലില്‍ മനുഷ്യന്റെ ഇടപെടല്‍ എത്രയാണെന്ന് കൃത്യമായി പറഞ്ഞിട്ടില്ല. അത്തരത്തിലൊരു പഠനം വരാത്തിടത്തോളം കാലം മനുഷ്യ നിര്‍മിതമായ ഉരുള്‍പൊട്ടലല്ല എന്ന് പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണയായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന മഴ, 2018 മുതല്‍ ഒരു സ്ഥലത്ത് ഒരുമിച്ച് വലിയ അളവില്‍ പെയ്യുന്ന രീതിയാണ് കണ്ടുവരുന്നത്. അങ്ങനെ വരുമ്പോള്‍ അവിടുത്തെ മണ്ണ് കുതിര്‍ന്ന്, ആ ഭാഗം മാത്രം പൊട്ടുന്ന പ്രതിഭാസമാണ് ഉണ്ടാകുന്നത്. മുണ്ടക്കൈയില്‍ 2019ല്‍ ചെറിയ ഉരുള്‍പൊട്ടല്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. നൂറുകണക്കിന് ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകള്‍ കേരളത്തില്‍ തന്നെയുണ്ട്. ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത് കണക്കാക്കാന്‍ കഴിയും. പക്ഷേ, ഇത് ഒഴുകി വരുന്നത് കണ്ടെത്താന്‍ പ്രയാസമാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പെട്ടിമുടി. ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയല്ല പെട്ടിമുടിയും ചൂരല്‍മലയും. പക്ഷേ, ആ സ്ഥലത്താണ് നമുക്ക് ദുരന്തം ഉണ്ടായത്. ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയ്ക്ക് പുറമേ, ഉരുള്‍പൊട്ടല്‍ റൂട്ട് മാപ്പാണ് നമുക്ക് ആവശ്യം. അതിനുള്ള സംവിധാനം നമുക്കുണ്ട്. പക്ഷേ, നമുക്ക് ഒരു മീറ്ററില്‍ കിട്ടാവുന്ന ഒരു ഉപഗ്രഹ ചിത്രം നമുക്കില്ല എന്നതും പരിമിതിയാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2018ലെ പ്രളയത്തിനോടനുബന്ധിച്ച് 4,726 ഉരുള്‍പൊട്ടലുകളാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. അതില്‍ ചെറുതും വലുതുമുണ്ട്. അതില്‍ തന്നെ പകുതിയോളം ഇടുക്കിയിലായിരുന്നു. 2,223 ഉരുള്‍പൊട്ടലാണ് ഇടുക്കിയിലുണ്ടായിരിക്കുന്നത്. അതിലും പകുതി ഇടുക്കിയുടെ ഉള്‍വനങ്ങളിലാണ്. മനുഷ്യ നിര്‍മിതമായ ഉരുള്‍പൊട്ടലുകളായിരുന്നുവെങ്കില്‍ എല്ലാ മാസത്തിലും കാണണമായിരുന്നു. നമ്മുടെ ഉരുള്‍പൊട്ടലുകളെല്ലാം ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള കാലഘട്ടങ്ങളിലാണ്. അപ്പോള്‍ മഴയാണ് ഇതിന് കാരണമെന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT