പ്രതീകാത്മക ചിത്രം 
Kerala

‘പട്ടിയെക്കൂടി ഞങ്ങൾ കൊണ്ടുപോകുന്നു’, പുറത്ത് അവശനിലയിൽ വളർത്തുനായ, നാലം​ഗ കുടുംബത്തിന്റെ മരണം പുറത്തറിഞ്ഞത് ഇങ്ങനെ

സന്ധ്യയ്ക്കു വെളിച്ചം കാണാത്തതിനെത്തുടർന്ന് സമീപവാസികൾ വീട്ടിൽ അന്വേഷിച്ച് എത്തുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; ചിറയിൻകീഴിലെ ഒരു കുടുംബത്തിലെ നാലുപേരെ കഴിഞ്ഞദിവസമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് രണ്ടു മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബം ജീവനൊടുക്കിയത്. വീടിനു പുറത്ത് അവശനിലയിൽ വളർത്തുനായയേയും ഒപ്പും ഒരു കുറിപ്പും കണ്ടെത്തിയതോടെയാണ് ദുരന്തം പുറംലോകം അറിഞ്ഞത്. 

സന്ധ്യയ്ക്കു വെളിച്ചം കാണാത്തതിനെത്തുടർന്ന് സമീപവാസികൾ വീട്ടിൽ അന്വേഷിച്ച് എത്തുകയായിരുന്നു. അപ്പോഴാണ് വളർത്തുനായയെ അവശനിലയിൽ കാണുന്നത്. ‘പട്ടിയെക്കൂടി ഞങ്ങൾ കൊണ്ടുപോകുന്നു’ എന്നെഴുതിയ കുറിപ്പ് സമീപത്തു കണ്ടതോടെ സംശയം തോന്നി പരിശോധിക്കുകയായിരുന്നു. വളർത്തുനായയ്ക്ക് വിഷം നൽകിയ നിലയിലായിരുന്നു. 

കിഴുവിലം മുടപുരം ശിവകൃഷ്ണപുരത്തിനു സമീപംവട്ടവിള വിളയിൽവീട്ടിൽ  സുബി (51), ഭാര്യ ദീപകുമാരി(41), മക്കളായ അഖിൽ(17), ഹരിപ്രിയ(13) എന്നിവരെയാണു വീട്ടിലെ കിടപ്പുമുറികളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടക്കെണിയിലാണെന്നും ജീവനൊടുക്കുകയാണെന്നുമുള്ള കത്തു പൊലീസിനു ലഭിച്ചു. ഗൾഫിലായിരുന്ന സുബി ഒന്നരവർഷങ്ങൾക്കു മുൻപു ജോലി നഷ്ടപ്പെട്ടതിനെത്തുടർന്നു നാട്ടിലെത്തുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

ആറ് സ്പീഡ് ഗിയര്‍ ബോക്‌സ്, സ്‌പോര്‍ട്‌സ് ഷിഫ്റ്റര്‍, അഞ്ച് ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ; പള്‍സര്‍ എന്‍250 എസ്എസ് ഉടന്‍ വിപണിയില്‍

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

ജപ്തിക്കെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ് ഭീഷണിപ്പെടുത്തി; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്

എന്നും എപ്പോഴും തലൈവർ ഫാൻ; 'ജയിലർ 2' ഫസ്റ്റ് ഷോ കാണാൻ ധനുഷ്, മക്കൾക്കൊപ്പമെത്തി ഐശ്വര്യയും