V Muraleedharan, MLA Center-Center-Trivandrum
Kerala

തുലാഭാര ത്രാസ് പൊട്ടിവീണു; വി മുരളീധരന്‍ എംഎല്‍എക്ക് പരിക്ക്

ബുധനാഴ്ച രാത്രി എട്ടരയോടെയാണ് ക്ഷേത്രത്തിലെ പ്രധാന ദേവിക്ക് മുന്നില്‍ നടത്തിയ തുലാഭാരത്തിനിടെയാണ് ത്രാസിന്റെ കയര്‍ പൊട്ടിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: വെങ്ങാനൂര്‍ പൗര്‍ണമിക്കാവ് ക്ഷേത്രത്തില്‍ തുലാഭാരച്ചടങ്ങിനിടയില്‍ ത്രാസ് പൊട്ടിവീണ് വി മുരളീധരന്‍ എംഎല്‍എയുടെ കാലിന് ചതവ് പറ്റി. അപകടത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആനയറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

പരിശോധനയില്‍ കാലിന് പൊട്ടലുകള്‍ ഇല്ലെന്നും ചതവ് മാത്രമാണ് ഉണ്ടായതെന്നും തെളിഞ്ഞു. ചികിത്സയ്ക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് ക്ഷേത്രത്തിലെ പ്രധാന ദേവിക്ക് മുന്നില്‍ നടത്തിയ തുലാഭാരത്തിനിടെയാണ് ത്രാസിന്റെ കയര്‍ പൊട്ടിയത്. കപ്പപ്പഴം ഉപയോഗിച്ചുള്ള തുലാഭാരമാണ് അദ്ദേഹം നടത്തിയത്.

ത്രാസ് താഴേക്ക് പതിച്ച് അദ്ദേഹത്തിന്റെ വലതുകാലില്‍ സാരമായ ചതവേല്‍ക്കുകയായിരുന്നു. മറ്റ് ബുദ്ധിമുട്ടുകളുണ്ടായില്ലെന്നും അറിയിച്ചു.

Weighing Scale Rope Snaps During Thulabharam Vazhipadu; MLA V Muraleedharan Injured

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് ചോദ്യം ചോര്‍ന്നത് രണ്ട് വഴികളിലൂടെ, രാജസ്ഥാന്‍ വഴി കേരളത്തിലുമെത്തി; സിബിഐ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍

'വേഗം വീട് പിടിക്കണം'; റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടര്‍ യാത്ര; പട്ടാമ്പി സ്വദേശിക്കെതിരെ കേസ്

ചിപ്സ് പാക്കറ്റിൽ ഇത്രയും 'കാറ്റ്' എന്തിനാണ്? വെറുതെയല്ല, അതിനൊരു കാരണമുണ്ട്

പച്ചപ്പട്ടുടുത്ത് കോട്ടമതിലുകൾ, ഇരമ്പിയാർത്ത് അറബിക്കടൽ; മൺസൂൺ മഴ നനയാൻ കാസർകോട്ടേക്ക് സഞ്ചാരികളുടെ ഒഴുക്ക്

പലിശനിരക്കില്‍ മാറ്റം വരുത്താതെ അമേരിക്കന്‍ കേന്ദ്രബാങ്ക്, അഞ്ചാം ദിവസവും രൂപയ്ക്ക് നേട്ടം; എണ്ണവില 90 ഡോളറില്‍ താഴെ തന്നെ