Razak Paleri 
Kerala

'സിപിഎമ്മിനെ നിലനിര്‍ത്തണം; അതുകൊണ്ടാണ് നിലമ്പൂരില്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്നത്; വെല്‍ഫെയര്‍ പാര്‍ട്ടി

'സിപിഎം അതേപടി നിലനില്‍ക്കണം. അക്കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കേണ്ടതുണ്ട്'

സനൂപ് ശശിധരന്‍

മലപ്പുറം: പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരായ വിധിയെഴുത്താവണം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പെന്ന നിലപാടിന്റെ കാരണങ്ങള്‍ വിശദീകരിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ റസാഖ് പാലേരി (Razak Paleri). സിപിഎമ്മിനെ കേടുകൂടാതെ നിലനിര്‍ത്താന്‍ കൂടിയാണ് യുഡിഎഫിനെ പിന്തുണയ്ക്കുന്നതെന്ന് റസാഖ് പാലേരി ന്യൂഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. തങ്ങളുടെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

'സിപിഎം അതേപടി നിലനില്‍ക്കണം. അക്കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കേണ്ടതുണ്ട്' റസാഖ് പാലേരി പറഞ്ഞു. 'സിപിഎം ഈ ഉപതെരഞ്ഞെടുപ്പില്‍ തോറ്റില്ലെങ്കില്‍, കേരളത്തില്‍ ആ പ്രസ്ഥാനം തകരും. ബംഗാളും ത്രിപുരയും പോലെയാകും. അതിനാല്‍, മറ്റ് മാര്‍ഗമില്ല. ഈ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ല. അവിടെ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. മത്സരത്തില്‍ സിപിഎം തോല്‍ക്കണം. അതാണ് ഞങ്ങളുടെ ഒരേയൊരു രാഷ്ട്രീയ നിലപാട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ തുടക്കമാണിതെന്ന് എല്ലാവരും പറയുന്നു. 'സെമി ഫൈനലില്‍ അവരെ പരാജയപ്പെടുത്തണം,' റസാഖ് പാലേരി പറഞ്ഞു.

ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കുന്നതിന് പിന്നില്‍ യുഡിഎഫിനോടുള്ള പ്രത്യേക സ്‌നേഹവുമല്ല. ആര്യാടന്‍ ഷൗക്കത്തിന് പകരം ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി നേരത്തെ ആവശ്യപ്പെട്ടിരുന്നു. 2019 വരെ ഇടതുപക്ഷത്തെ പിന്തുണച്ചിരുന്ന ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള വെല്‍ഫെയര്‍ പാര്‍ട്ടി 2019 ലോക്‌സഭാ തെരഞ്ഞെടുപ്പോടെ യുഡിഎഫിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. നിലവിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യുഡിഎഫിനൊപ്പമായിരിക്കുമെന്നും റസാഖ് പാലേരി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.കേരളത്തില്‍ എയിംസ് പ്രഖ്യാപിച്ച്, തറക്കല്ല് പാകിയിട്ടേ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ വരൂ: സുരേഷ് ഗോപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

ഫാമിലി മാൻ സീസൺ 3 വരുന്നു; എവിടെ, എപ്പോൾ കാണാം

ലീക്കായ യുവതിയുമായുള്ള ചാറ്റ് എഐ അല്ല, എന്റേത് തന്നെ; തെറ്റ് ചെയ്തിട്ടില്ല, കുറ്റബോധമില്ലെന്നും ആര്യന്‍

വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ പിതൃസഹോദരിയും മരിച്ചു

SCROLL FOR NEXT