പ്രതീകാത്മക ചിത്രം 
Kerala

ക്ഷേമ പെന്‍ഷന്‍ വിഷുവിന് മുന്‍പ്; ഇത്തവണ 1600 രൂപ

ഏപ്രില്‍ മാസത്തെ പുതുക്കിയ ക്ഷേമ പെന്‍ഷനായ 1600 രൂപ വിഷുവിന് മുന്‍പ് വിതരണം ചെയ്തുതീര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഏപ്രില്‍ മാസത്തെ പുതുക്കിയ ക്ഷേമ പെന്‍ഷനായ 1600 രൂപ വിഷുവിന് മുന്‍പ് വിതരണം ചെയ്തുതീര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമ പെന്‍ഷന്‍ 1600 ആയി വര്‍ധിപ്പിച്ച് ഉത്തരവ് ഇറക്കി. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിഷുവിന് മുന്‍പ് വിതരണം ചെയ്തുതീര്‍ക്കും. ഫലത്തില്‍ ഗുണഭോക്താക്കള്‍ക്ക് ഒരു മാസത്തെ പെന്‍ഷന്‍ മുന്‍കൂര്‍ ലഭിക്കും. അങ്കണവാടി, പ്രീ പ്രൈമറി അധ്യാപകര്‍, പാചകത്തൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യവര്‍ദ്ധന നടപ്പാക്കാനുള്ള ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി വാര്‍്ത്താസമ്മേളനത്തില്‍ പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മിച്ച 111 സ്‌കൂള്‍ കെട്ടിടങ്ങള്‍ നാളെ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ രംഗത്തെ ഈ മാറ്റങ്ങള്‍ കുട്ടികള്‍ കോവിഡ് മഹാമാരി കഴിഞ്ഞ് സ്‌കൂളിലേക്ക് തിരികെ എത്തുമ്പോള്‍ മികച്ച പഠനത്തിനുള്ള സാഹചര്യം ഉറപ്പാക്കാന്‍ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍