ക്ഷേമ പെൻഷൻ വിതരണം തുടങ്ങി പിടിഐ
Kerala

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം തുടങ്ങി; ലഭിക്കുക 3200 രൂപ

അടുത്ത മാസം മൂന്നിന് മുൻപ് വിതരണം പൂർത്തിയാക്കണമെന്ന് ധനവകുപ്പ് നിർദേശം നൽകി.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. ജനുവരിയിലെ പെൻഷനും ഒരു മാസത്തെ കുടിശികയും ചേർത്ത് രണ്ട് മാസത്തെ പെൻഷൻ തുക 3200 രൂപയാണ് നൽകുന്നത്. അടുത്ത മാസം മൂന്നിന് മുൻപ് വിതരണം പൂർത്തിയാക്കണമെന്ന് ധനവകുപ്പ് നിർദേശം നൽകി.

1640 കോടി രൂപയാണ് ആകെ വിതരണം ചെയ്യുന്നത്. ഒരു മാസത്തെ കുടിശിക കൂടി നൽകുന്നതോടെ ഇനി കുടിശിക മൂന്ന് മാസമായി കുറയും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലും പെൻഷനെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജി സുധാകരനെ പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വി ഡി സതീശന്‍

ഒത്തുകളി ആരോപണം; വിൻഡീസ് താരമുൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ

'പുലിവാൽ കല്യാണത്തിൽ നായകൻ ഞാൻ ആയിരുന്നെങ്കിലും, സ്കോർ ചെയ്തത് മണവാളൻ ആണ്'

ലോകകപ്പ് ടീമില്‍ ഇടമില്ല, പക്ഷേ... ഗില്‍ മികച്ച താരം, ബിസിസിഐ പുരസ്‌കാരം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya Plus KN 614 lottery result

SCROLL FOR NEXT