കിണറ്റില്‍ നിന്നും പുറത്തെടുത്ത രാജന് പ്രഥമ ശുശ്രൂഷ നല്‍കുന്നു/ ടിവി ദൃശ്യം 
Kerala

കിണര്‍ കുഴിക്കുന്നതിനിടെ കിണറിനുള്ളിലേക്ക് കുഴഞ്ഞു വീണു; തൊഴിലാളി മരിച്ചു

കിണര്‍ കുഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രാജന്‍ കിണറ്റിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കോന്നിയില്‍ കിണര്‍ കുഴിക്കുന്നതിനിടെ കിണറിനുള്ളിലേക്ക് കുഴഞ്ഞു വീണ തൊഴിലാളി മരിച്ചു. തെങ്ങുംകാവ് സ്വദേശി രാജന്‍ ആണ് മരിച്ചത്. കോന്നി പൂങ്കാവില്‍ രാവിലെയാണ് സംഭവം. 

കിണര്‍ കുഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രാജന്‍ കിണറ്റിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. 20 മിനുട്ടോളം രാജന്‍ കിണറിനുള്ളില്‍ കിടന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇയാളെ പുറത്തെടുത്തത്. 

പുറത്തെടുത്തപ്പോള്‍ അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പ്രഥമ ചികിത്സ നല്‍കിയശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍ , ഏഴു ശതമാനം വളര്‍ച്ച നേടി

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT