ഹൈക്കോടതി ഫയല്‍
Kerala

Karuvannur case:'കരുവന്നൂര്‍ കേസില്‍ നാല് വര്‍ഷമായിട്ടും അന്വേഷണം പൂര്‍ത്തിയാക്കാത്തതെന്ത്?', സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

പൊലീസിന്റെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് ഇഡിയുടെ (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) കേസിനെ ഇല്ലാതാക്കാനാണോ എന്നും കോടതി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കരുവന്നൂര്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാത്തതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. നാലുവര്‍ഷമായിട്ടും എന്തുകൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ വൈകുന്നതെന്ന് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ചുവരുത്തിയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

പൊലീസിന്റെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് ഇഡിയുടെ (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) കേസിനെ ഇല്ലാതാക്കാനാണോ എന്നും കോടതി ചോദിച്ചു. മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കോടതിയുടെ ചോദ്യത്തിന് മറുപടിയായി സര്‍ക്കാര്‍ പറഞ്ഞു. തുടര്‍ന്ന് കോടതി സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. കേസ് അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.

അതിനിടെ, ഇഡി തട്ടിപ്പിനിരയായവരുടെ പണം തിരികെ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. തട്ടിപ്പിനരായായവര്‍ക്ക് ബാങ്ക് വഴിതന്നെ പണം തിരികെ നല്‍കാനായി ബാങ്കിനെ പലപ്പോഴായി സമീപിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനാല്‍ കൊച്ചിയിലെ പ്രത്യേക കോടതിയെ ഇഡി സമീപിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും