Widespread criticism Puthuyuga Yatra led by VD Satheesan in Kuttiady 
Kerala

'ഇനിയും മാറാത്ത കോണ്‍ഗ്രസ്', പുതുയുഗ യാത്രയിലെ പിടിവലിയില്‍ വ്യാപക വിമര്‍ശനം

കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തിന്റെ പ്രകടമായ ഉദാഹരണം എന്നാണ് പിടിവലിയെ സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയില്‍ നടന്ന സ്വീകരണ വേദിയില്‍ പ്രസംഗിക്കാന്‍ വേണ്ടി നേതാക്കള്‍ തമ്മിലുള്ളായ ഉന്തിലും തള്ളിലും വ്യാപക വിമര്‍ശനം. സ്വാഗത പ്രസംഗകനായ ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍, ജാഥാ ക്യാപ്റ്റന്‍ വിഡി സതീശനെ സംസാരിക്കാനായി ക്ഷണിച്ചത് മുതലാണ് തര്‍ക്കം തുടങ്ങിയത്. പുതുയുഗയാത്രക്ക് കുറ്റ്യാടിയില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് സംഭവം.

ജാഥാ ക്യാപ്റ്റന് മുന്‍പ് സംസാരിക്കാന്‍ വിളിക്കാത്തില്‍ സ്ഥലം എംപികൂടിയായ ഷാഫി പറമ്പില്‍ നീരസം പ്രകടിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പങ്കുവച്ചാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. വിഡി സതീശന്‍ സംസാരിക്കുന്നതിന് മുന്‍പ് വിളിക്കാത്തതില്‍ ഡിസിസി സെക്രട്ടറിയോട് ഷാഫി തര്‍ക്കിക്കുന്നതുള്‍പ്പെടെയാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തിന്റെ പ്രകടമായ ഉദാഹരണം എന്നാണ് പിടിവലിയെ സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. നേതാക്കളില്‍ നിന്നുണ്ടായത് ചടങ്ങിന്റെ അന്തസ്സിന് കളങ്കം വരുത്തുന്ന നടപടിയാണെന്നുമാണ് വിമര്‍ശനം. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നവരുടെ കൂട്ടത്തില്‍ ബിജെപി നേതാവും കെ മുരളീധരന്റെ സഹോദരിയുമായ പത്മജ വേണുഗോപാലും ഉള്‍പ്പെടുന്നു. 'പുതുയുഗ യാത്ര നടത്തുന്ന വി ഡി സതീശന് ഷാഫിയും ടീമും കൊടുക്കുന്ന വില എന്താണാവോ' എന്ന ചോദ്യമാണ് പത്മജ വേണുഗോപാല്‍ ഉയര്‍ത്തുന്നത്.

എന്നാല്‍, നിശ്ചയിച്ചതിലും വൈകി കുറ്റ്യാടിയില്‍ എത്തിയപ്പോള്‍ ഉണ്ടായ ആശക്കുഴപ്പം മാത്രമാണ് വേദിയില്‍ കണ്ടെതെന്നാണ് കോണ്‍ഗ്രസ് സൈബര്‍ ഹാന്‍ഡിലുകളുടെ വാദം. സമയം വൈകിയതിനാലാണ് ജാഥാ ക്യാപ്്റ്റന്‍ എത്തിയപ്പോള്‍ വിഡി സതീശനെ പ്രസംഗിക്കാന്‍ വിളിച്ചത്. എല്ലായിടത്തെ പരിപാടിയിലും ജാഥ ക്യാപ്റ്റന്‍ എത്തിയാല്‍ അദ്ദേഹം സംസാരിച്ചിട്ട് മറ്റൊരാള്‍ സംസാരിക്കുകയെന്നതാണ് രീതി. ഇവിടെ ആദ്യം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ എംകെ രാഘവന്‍ സംസാരിച്ചു. അടുത്തത് പ്രസംഗിക്കേണ്ടത് ഷാഫിയായിരുന്നു. എന്നാല്‍ അപ്പോഴെക്കും ജാഥാ ക്യാപ്റ്റന്‍ വേദിയിലെത്തുകയും ചെയ്തെന്നുമാണ് ഡിസിസി സെക്രട്ടറി ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍ വിശദീകരിച്ചത്.

സതീശന്‍ സംസാരിച്ചതിന് ശേഷം എംപിയെ ക്ഷണിക്കാന്‍ സ്വാഗത പ്രസംഗകന്‍ എത്തുമ്പോള്‍ ഷാഫി തടഞ്ഞു. എന്നാല്‍ ബലമായി അദ്ദേഹം മൈക്കിന് മുന്നിലെത്തി ഷാഫിയെ സംസാരിക്കാന്‍ ക്ഷണിച്ചു. ഇതിനിടെ സമീപത്ത് നിന്ന മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ താഴെ വീണു. അധികമൊന്നും സംസാരിക്കാനില്ലെന്ന് പറഞ്ഞ ഷാഫി, 100 സീറ്റ് എണ്ണുമ്പോള്‍ അതില്‍ കുറ്റ്യാടിയുമുണ്ടാകുമെന്ന് പറഞ്ഞ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.

Widespread criticism has been leveled at the push and shove between leaders to deliver a speech at the reception held in Kuttiadi for the New Era Yatra led by Opposition Leader VD Satheesan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭാരത മാതാവിനെ വിറ്റു, സര്‍ക്കാര്‍ എല്ലാം അടിയറവു വെച്ചു'; യുഎസ്‌ വ്യാപാര കരാറിനെതിരെ രാഹുല്‍ ഗാന്ധി

അവര്‍ക്ക് കിട്ടിയ കയ്യടികള്‍ ഒരാള്‍ക്ക് കൂടിയുള്ളത്; നിഖിലയ്ക്കും സെറിനും സാഗറിനും ഗുരുവായ അജിത് ലാല്‍

അമ്മയാണേ സത്യം അതിന് മറ്റ് അര്‍ത്ഥങ്ങള്‍ ഇല്ല; 'മറ്റേ മോന്‍' വിളിയില്‍ വിശദീകരണവുമായി സുരേഷ് ഗോപി

'10 കോടി വേണം', നടൻ രൺവീർ സിങ്ങിന് വധഭീഷണി; മുംബൈയിലെ വസതിയിൽ കനത്ത സുരക്ഷ

Happy Valentine's Day 2026: മലയാളത്തില്‍ വാലന്റൈസ് ഡേ ആശംസകള്‍ അറിയിക്കാം

SCROLL FOR NEXT