കൊച്ചി മെട്രോ ട്രെയിന്‍  ഫയല്‍ ചിത്രം
Kerala

കൊച്ചി മെട്രോ നിയമനങ്ങളില്‍ വ്യാപക ക്രമക്കേടും സ്വജനപക്ഷപാതവും: വിജിലന്‍സ് റിപ്പോര്‍ട്ട്

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്‍ എംഡിയായിരുന്ന കാലത്തെ നിയമനങ്ങളെക്കുറിച്ചാണ് റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: കൊച്ചി മെട്രോ നിയമനങ്ങളില്‍ വ്യാപക ക്രമക്കേടുകളും സ്വജനപക്ഷപാതവുമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ചില ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി വിജ്ഞാപനത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്തിയതായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്‍ എംഡിയായിരുന്ന കാലത്തെ നിയമനങ്ങളെക്കുറിച്ചാണ് റിപ്പോര്‍ട്ട്.

അടിത്തട്ടില്‍ മുതല്‍ ഡയറക്ടര്‍മാരുടെ നിയമനത്തില്‍ വരെ ക്രമക്കേട് നടന്നതായാണ് വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നത്. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെയും കേന്ദ്രസര്‍ക്കാരിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ഡെപ്യൂട്ടേഷനുകളും പുനര്‍നിയമനങ്ങളും ഇഷ്ടക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു. വിജ്ഞാപനം ചെയ്ത യോഗ്യതയോ പ്രവൃത്തിപരിചയമോ ഇല്ലാത്തയാളെ ഒരു ഡയറക്ടറായി നിയമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരേ പോസ്റ്റിലേക്കുള്ള നിയമനങ്ങള്‍ക്ക് യോഗ്യതയുടെ കാര്യത്തിലോ, സേവന വേതന വ്യവസ്ഥകളുടെ കാര്യത്തിലോ പൊതു നിയമമില്ല. ഓരോ നിയമനങ്ങളിലും യോഗ്യതകള്‍ മാറ്റിമറിക്കുന്നു. റിക്രൂട്ട്‌മെന്റിന് വ്യാപകമായ പരസ്യം നല്‍കുന്നില്ല. എക്‌സിക്യൂട്ടീവ് പോസ്റ്റുകളിലേക്കുള്ള നിയമനങ്ങള്‍ക്ക് പോലും എഴുത്തുപരീക്ഷ നടത്തുന്നില്ല. മെട്രോയിലെ നിയമനങ്ങളില്‍ സംവരണ തത്വം പാലിക്കുന്നില്ലെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

Widespread irregularities and nepotism in Kochi Metro recruitments: Vigilance report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേരാനെല്ലൂര്‍ വാഹനാപകടം: മുന്‍കൂര്‍ ജാമ്യം തേടി അഡീഷണല്‍ ജഡ്ജി; ഇന്ന് വീണ്ടും ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച്

'കള്ള് ഷാപ്പില്‍ സ്ത്രീകളെയും ജോലിക്കെടുക്കാം'; വിലക്ക് നീക്കി ഹൈക്കോടതി

രാപകലില്ലാതെ സിനിമ ആസ്വദിക്കാം; ഐഎഫ്എഫ്‌കെ ചരിത്രത്തില്‍ ആദ്യമായി 24 മണിക്കൂറും പ്രദര്‍ശനം

മുന്‍കൂര്‍ ജാമ്യം തേടി ജഡ്ജി, കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണത്തില്‍ അറസ്റ്റ്, ഭൂരിപക്ഷമില്ലാതെ നെതന്യാഹു; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണം: അധ്യാപകന്‍ അറസ്റ്റില്‍