rain alert  
Kerala

കൊടും ചൂടിന് ആശ്വാസം, സംസ്ഥാനത്ത് പരക്കെ വേനല്‍മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

മഴ സജീവമായതോടെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പിന്‍വലിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ വേനല്‍മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വേനല്‍മഴ ശക്തമാകുന്നതോടെ കൊടും ചൂടിന് ആശ്വാസമായേക്കും.

പത്തനംതിട്ടയില്‍ ഇന്നലെ 40 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. മഴ സജീവമായതോടെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പിന്‍വലിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. നാളെ രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

മറ്റന്നാള്‍ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം. ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Widespread summer rain likely in the state; thunderstorm warning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമ ബംഗാളില്‍ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്; കനത്ത സുരക്ഷ

വയനാട് ടൗൺഷിപ്പ്; ഏഴ് വീടുകളുടെ താക്കോൽ കൈമാറി, താമസം 178 വീടുകളും പൂർത്തിയായ ശേഷമെന്ന് കുടുംബങ്ങൾ

അപ്രതീക്ഷിത നേട്ടം ലഭിച്ചേക്കാം, ഈ ആഴ്ചത്തെ സാമ്പത്തിക നില അറിയാം

Today's Rashi Phalam April 29|കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്, ശാന്തമായ സമീപനം ഗുണകരമാകും

'റോയൽ വിജയം'; ഫെരേരയും യശസ്വിയും തകർത്താടി, പഞ്ചാബിന് ആദ്യ തോൽവി

SCROLL FOR NEXT