ലോറി ഇടിച്ച് ഹൈക്കോടതി മുൻ ജഡ്ജിയുടെ ഭാര്യ മരിച്ചു സിസിടിവി ദൃശ്യത്തിൽ നിന്ന്
Kerala

കൊച്ചിയിൽ ലോറി ഇടിച്ച് ഹൈക്കോടതി മുൻ ജഡ്ജിയുടെ ഭാര്യ മരിച്ചു

കേരള ഹൈക്കോടതി മുൻ ജഡ്ജി പി ആർ രാമന്റെ ഭാര്യ വിജയലക്ഷ്മി ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: ലോറി ഇടിച്ച് റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ ഭാര്യ മരിച്ചു. കേരള ഹൈക്കോടതി മുൻ ജഡ്ജി പി ആർ രാമന്റെ ഭാര്യ വിജയലക്ഷ്മി (72) ആണ് മരിച്ചത്.

എറണാകുളം കടവന്ത്രയിൽ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ, സി​ഗ്നൽ ​ജം​ഗ്ഷനിൽ വെച്ച് കോൺക്രീറ്റ് മിക്സിങ് ലോറി ഇടിച്ചായിരുന്നു അപകടമുണ്ടായത്.

ഉടൻ വിജയലക്ഷ്മിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോറി ഡ്രൈവറെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Wife of former High Court judge dies after being hit by a lorry in Kochi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്ഐആർ നടപ്പാക്കാന്‍ തീരുമാനിച്ചത് ആര്? തെരഞ്ഞെടുപ്പ് കമ്മിഷനോട് 48 ചോദ്യങ്ങളുമായി ഇന്ത്യ സഖ്യം

പതിനായിരക്കണക്കിന് വിശ്വാസികൾ സാക്ഷി; ആവേശത്തേരിൽ കൽപ്പാത്തിയിൽ ദേവരഥസംഗമം

രോഹന് ഫിഫ്റ്റി, ചേട്ടന്റെ വെടിക്കെട്ട്, 5 വിക്കറ്റ് പിഴുത് നിധീഷ്; മഹാരാഷ്ട്രയെ തകർത്ത് സഞ്ജുവും സംഘവും

സാവരിയ വധക്കേസ്: സഹപാഠിയായ പ്രതിക്ക് 8 വർഷം തടവുശിക്ഷ

SIR ൽ ചോദ്യങ്ങളുമായി ഇന്ത്യ സഖ്യം, മണ്ഡലകാലത്തിന് തുടക്കം, ലുലാകു ബൂട്ടഴിച്ചു; ഇന്നത്തെ 5 പ്രധാന വാർത്തകൾ