പ്രതീകാത്മക ചിത്രം, ഷിനോ മാത്യു 
Kerala

പങ്കാളിയെ കൈമാറിയ കേസ്: പരാതിക്കാരിയുടെ ഭര്‍ത്താവും മരിച്ചു

മണര്‍കാട്ടെ പങ്കാളി കൈമാറ്റക്കേസിനെ തുടര്‍ന്ന് പരാതിക്കാരി വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മണര്‍കാട്ടെ പങ്കാളി കൈമാറ്റക്കേസിനെ തുടര്‍ന്ന് പരാതിക്കാരി വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷിനോ മാത്യുവാണ് മരിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. 

ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ ചോദ്യം ചെയ്യാനിരിക്കേയായിരുന്നു ഷിനോയുടെ മരണം.മെയ് 19ന് രാവിലെയാണ് പരാതിക്കാരിയെ വീട്ടില്‍ കയറി ഷിനോ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ബന്ധുക്കള്‍ എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

തുടര്‍ന്ന് വൈകീട്ടോടെയാണ് ഷിനോ മാത്യുവിനെ വിഷം കഴിച്ച നിലയില്‍ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പൊലീസെത്തി വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. 

നേരത്തെ യുവതി നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് അടക്കം 9 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. 2014 ആയിരുന്നു പരാതിക്കാരിയുടെ വിവാഹം. വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം 2018 മുതലാണ് ഇത്തരം ബന്ധങ്ങള്‍ക്ക് നിര്‍ബന്ധിച്ച് തുടങ്ങിയതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ വന്നതോടെയാണ് യുവതി ദുരിതം തുറന്നു പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു യുവതി വെട്ടേറ്റ് കൊല്ലപ്പെടുന്നത്. കേസില്‍ ചോദ്യം ചെയ്യാനിരിക്കേയായിരുന്നു ഷിനോയുടെ മരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

'കഥ കേട്ട് നമ്മൾ ചിരിച്ച് തീർന്നാലും സലിമിന്റെ ചിരി തീരില്ല; അദ്ദേഹത്തിന് ഇനിയും സിനിമകൾ ചെയ്യാമായിരുന്നു'

ചർമസംരക്ഷണം ഒരു തെറാപ്പിയാക്കാം, സന്തോഷം ഇരട്ടിയാക്കുമെന്ന് പഠനം