ഹൈക്കോടതി FIle
Kerala

'താമസിക്കാന്‍ രണ്ട് മുറികളുള്ള ഫ്‌ളാറ്റ് വേണമെന്ന ഭാര്യയുടെ ആവശ്യം ക്രൂരത'; വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി

താമസിക്കാന്‍ രണ്ട് മുറികളുള്ള ഗള്‍ഫിലേയ്ക്ക് മടങ്ങിയെത്തൂ എന്ന് ഭാര്യ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഒമ്പത് വര്‍ഷമായി അകന്നു കഴിയുന്ന ദമ്പതിമാര്‍ക്ക് കോടതി വിവാഹ മോചനം അനുവദിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കൊച്ചി: വ്യക്തമായ കാരണങ്ങളില്ലാതെ ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്ന് മാറി പ്രത്യേക താമസ സൗകര്യം ആവശ്യപ്പെടുന്ന ഭാര്യയുടെ നടപടി ക്രൂരതയാണെന്ന് ഹൈക്കോടതി. താമസിക്കാന്‍ രണ്ട് മുറികളുള്ള ഫ്‌ലാറ്റുണ്ടെങ്കിലേ ഗള്‍ഫിലേയ്ക്ക് മടങ്ങിയെത്തൂ എന്ന് ഭാര്യ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഒമ്പത് വര്‍ഷമായി അകന്നു കഴിയുന്ന ദമ്പതിമാര്‍ക്ക് കോടതി വിവാഹ മോചനം അനുവദിച്ചു. ഈ ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.

ജസ്റ്റിസ് സതീഷ് നൈനാന്‍, ജസ്റ്റിസ് പി കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂര്‍ കുടുംബക്കോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. 2015ലാണ് ഹിന്ദു വിവാഹ നിയമപ്രകാരം ഇരുവരുടേയും വിവാഹം നടന്നത്. ഭര്‍ത്താവ് ഇലക്ട്രിക്കല്‍ എഞ്ചിനീയറാണ്. വിവാഹശേഷം ഗള്‍ഫിലായിരുന്നു ഇരുവരുടേയും താമസം. ഭര്‍ത്താവിന്റെ മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു. ഗര്‍ഭിണിയായ ശേഷം നാട്ടിലേയ്ക്ക് പോയ യുവതി പിന്നീട് തിരികെ പോകാന്‍ കൂട്ടാക്കിയില്ല. ഭര്‍ത്താവിന്റെ മാതാപിതാക്കളോടൊപ്പം താമസിക്കാനാകില്ലെന്നും രണ്ട് മുറികളുള്ള ഫ്‌ലാറ്റുണ്ടെങ്കിലേ മടങ്ങിവരാനാവൂ എന്നും യുവതി ഭര്‍ത്താവിനെ അറിയിച്ചു. ഇതിനിടെ യുവതി പ്രസവിക്കുകയും ചെയ്തു.

ഹര്‍ജിക്കാരന്റെ മാതാവ് തങ്ങള്‍ക്കിടയില്‍ തടസമായിരുന്നുവെന്നാണ് യുവതി നല്‍കിയ മൊഴി. ഭര്‍ത്താവിന്റെ അമ്മയുമായിട്ട് മാത്രമാണ് പ്രശ്‌നങ്ങള്‍ ഉള്ളതെന്നും മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്ന് വിലയിരുത്തിയാണ് കുടുംബക്കോടതി വിവാഹമോചന ആവശ്യം നിരസിച്ചത്. എന്നാല്‍ തന്നോട് സംസാരിക്കാന്‍ പോലും ഭാര്യ കൂട്ടാക്കുന്നില്ലെന്നും യുവതിയുടെ സഹോദരന്‍ വഴിയാണ് വിവരങ്ങള്‍ അറിയിച്ചതെന്നുമാണ് ഭര്‍ത്താവിന്റെ വാദം.

കുഞ്ഞിന്റെ പേരിടല്‍ ചടങ്ങോ മറ്റ് കാര്യങ്ങളോ അറിയിച്ചില്ലെന്നും ഭര്‍ത്താവ് പരാതിപ്പെട്ടു. ഫോണ്‍ സംഭാഷണങ്ങളുള്‍പ്പെടെ ഭര്‍ത്താവ് ഹാജരാക്കി. ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ യുവതി നിഷേധിക്കാത്തതിനെത്തുടര്‍ന്ന് കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു.

Wife's demand for a two-bedroom flat to live in amounts to cruelty": High Court grants divorce

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഡോള്‍ഫിന്‍ ചുഴലിക്കാറ്റ്', ഇന്നും തീവ്രമഴ, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കള്ളക്കടല്‍ ജാഗ്രത

ഞാന്‍ നടനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, അതിനുള്ള കഴിവും സൗന്ദര്യവും എനിക്കുണ്ടായിരുന്നില്ല: മോഹന്‍ലാല്‍

'മയക്കു മരുന്ന് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജാമ്യം നില്‍ക്കണം'; മദ്രാസ് ഹൈക്കോടതിയുടെ വിചിത്ര വ്യവസ്ഥ, റദ്ദാക്കി സുപ്രീംകോടതി

നിര്‍ണായക ചാറ്റുകളും ചിത്രങ്ങളും പൊലീസിന് ലഭിച്ചു; വടകര എംഡിഎംഎ കേസില്‍ ഇടപാടിന് വിദ്യാര്‍ഥികളെ ഉപയോഗിച്ചോയെന്നും അന്വേഷണം

'തെറിവിളിക്കുന്നവരോട്, വല്ല പണിക്കും പോ'; വിസ്മയ ലാലേട്ടന്റെ മകളാണ്, ഇതൊന്നും ആ കുട്ടിക്ക് ഏല്‍ക്കില്ല: സീമ ജി നായര്‍