പ്രതീകാത്മക ചിത്രം 
Kerala

തൊഴിലുറപ്പ് ജോലിചെയ്യുന്നവർക്കിടയിലേക്ക് കാട്ടുപന്നി ഓടിക്കയറി; നാലു പേർക്ക് പരിക്ക്

പന്നിയുടെ കുത്തേറ്റും ഓടിമാറുന്നതിനിടെ വീണുമാണ് നാലു പേർക്ക് പരിക്കേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ; തൊഴിലുറപ്പ് ജോലിചെയ്യുന്നവർക്കുനേരെ കാട്ടുപന്നിയുടെ ആക്രമം. നാലു പേർക്ക് പരിക്ക്. കൂത്തുപറമ്പിലാണ് സംഭവമുണ്ടായത്. തൊഴിലുറപ്പ് ജോലി ചെയ്യുന്നവരുടെ ഇടയിലേക്ക് കാട്ടുപന്നി ഓടിക്കയറുകയായിരുന്നു. പന്നിയുടെ കുത്തേറ്റും ഓടിമാറുന്നതിനിടെ വീണുമാണ് നാലു പേർക്ക് പരിക്കേറ്റത്. 

ആമ്പിലാട് നെയ്ച്ചേരിക്കണ്ടി മുത്തപ്പൻ മടപ്പുരക്ക് സമീപം വയലിൽ തോട് വൃത്തിയാക്കുന്നതിനിടെ കാട്ടുപന്നി പെട്ടെന്ന് ഇവർക്കുനേരേ പാഞ്ഞടുക്കുകയായിരുന്നു. 40-ഓളം പേർ ജോലിചെയ്യുന്നതിനിടയിലേക്കാണ് പന്നി പാഞ്ഞടുത്തത്. സി. ലക്ഷ്മി (67), രജനി പൈങ്കുറ്റി (55), എം.കെ. ലളിത (59), സി.വി. പദ്‌മിനി (60) എന്നിവർക്കാണ് പരിക്കേറ്റത്. 

ഇവർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും തലശ്ശേരി ജനറൽ ആസ്പത്രിയിലും ചികിത്സതേടി. പ്രദേശത്ത് കൃഷിസ്ഥലങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. എന്നാൽ ആളുകൾക്കുനേരേ ആക്രമണം ആദ്യമായിട്ടാണെന്ന് നാട്ടുകാർ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT