കാട്ടിപന്നി ഹോട്ടലിൽ/ വിഡിയോ സ്ക്രീൻഷോട്ട് 
Kerala

ഹോട്ടലിൽ ഭീതി പടർത്തി കാട്ടുപന്നി; മണിക്കൂറുകൾക്കൊടുവിൽ കെണിയിൽ

കൊള​ഗപ്പാറയിലെ പെപ്പർ റെസ്റ്റോറന്റിലാണ് കാട്ടുപന്നി കയറിയത്

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട്ടിൽ കൊളഗപ്പാറയിലെ ഹോട്ടലിൽ മണിക്കൂറുകളോളം പരിഭ്രാന്തി പടർത്തി കാട്ടുപന്നിൽ. ഇന്ന് ഉച്ചയോടെയാണ് സംഭവം. കൊള​ഗപ്പാറയിലെ പെപ്പർ റെസ്റ്റോറന്റിൽ ആളുകൾ ഉള്ളപ്പോഴാണ് കാട്ടുപന്നി ഇറങ്ങിയത്. ഇതോടെ റെസ്റ്റോറന്റിലെ ആളുകളും ജീവനക്കാരും ഭയന്ന് ഉടൻ പുറത്തേക്കു ഓടി.

വനപാലകരെ വിവരമറിയിച്ചതിനെ തുടർന്ന് സുൽത്താൻ ബത്തേരിയിൽ നിന്ന് ആർആർടി സംഘം എത്തി കഴുത്തിൽ കുടുക്കിട്ടാണ് കാട്ടുപന്നിയെ പിടികൂടിയത്. റെസ്റ്റോറന്റിലെ ഫർണീച്ചറുകളെല്ലാം കാട്ടുപന്നി നശിപ്പിച്ചു. 

കെണി വെച്ച് പിടിച്ച കാട്ടുപന്നിയെ പിന്നീട് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ വനത്തിൽ തുറന്ന് വിട്ടു. വനത്തോട് ചേര്‍ന്നുള്ള മേഖലയായതിനാൽ കൊളഗാപ്പാറയിൽ കാട്ടുപന്നി ജനവാസ കേന്ദ്രത്തിലിറങ്ങുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു. വലിയ കൃഷിനാശമാണ് കാട്ടുപന്നികൾ ഈ പ്രദേശത്ത് ഉണ്ടാക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT