പ്രതീകാത്മക ചിത്രം ഫയല്‍
Kerala

കണ്ണൂരിൽ മാവോയിസ്റ്റ് സംഘത്തിനു നേരെ കാട്ടാന ആക്രമണം, പരിക്കേറ്റയാൾ പിടിയിൽ; അഞ്ച് പേർ രക്ഷപ്പെട്ടു

ആക്രമണം ചിറ്റാരി ആദിവാസി കോളനിയിൽ നിന്നു മടങ്ങുന്നതിനിടെ

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: പയ്യാവൂരിൽ മാവോയിസ്റ്റുകൾക്ക് നേരെ കാട്ടാനയാക്രമണം. ആക്രമണത്തിൽ ഒരു മാവോയിസ്റ്റിനു പരിക്കേറ്റു. ഇയാളെ പൊലീസ് പിടികൂടി ആശുപത്രിയിലേക്ക് മാറ്റി. ചിക്കമ​ഗലൂരു സ്വദേശി സുരേഷാണ് പിടിയിലായത്. കാട്ടാനയുടെ ആക്രമണത്തിൽ ഇയാളുടെ കാലിനാണ് പരിക്കേറ്റത്.

പയ്യാവൂർ കാഞ്ഞിരക്കൊല്ലി ചിറ്റാരി ആദിവാസി കോളനിയിൽ എത്തി അരിയും മറ്റ് സാധനങ്ങളും വാങ്ങി മടങ്ങുന്നതിനിടെയാണ് ആറം​ഗ മാവോയിസ്റ്റ് സംഘത്തിനു നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. സംഘത്തിലെ അഞ്ച് പേർ സുരേഷിനെ ഉപേക്ഷിച്ചു രക്ഷപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രദേശത്ത് ഇതിനു മുൻപും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു. ഇത്തവണ കൃഷ്ണൻ എന്നയാളുടെ വീട്ടിലെത്തിയാണ് ഇവർ മടങ്ങിയത്. പിന്നാലെയാണ് ആക്രമണം.

തണ്ടർ ബോൾട്ട് സംഘം പയ്യാവൂർ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയിട്ടുണ്ട്. സംഘം ചിറ്റാരി ഭാ​ഗത്തേക്ക് പോകുമെന്നാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം