Chinnan 
Kerala

വീട്ടുമുറ്റത്തുവെച്ച് ഗൃഹനാഥന് നേര്‍ക്ക് കാട്ടാന ആക്രമണം; ഗുരുതര പരിക്ക്

കാട്ടിക്കുളം സ്വദേശി മണ്ണുണ്ടി ഉന്നതിയില്‍ ചിന്നനാണ് പരിക്കേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന് സാരമായി പരിക്കേറ്റു. കാട്ടിക്കുളം സ്വദേശി മണ്ണുണ്ടി ഉന്നതിയില്‍ ചിന്നനാണ് (50 ) പരിക്കേറ്റത്. വീട്ടുമുറ്റത്തുവെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.

കാട്ടാന ആക്രമണത്തില്‍ ചിന്നന്റെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. തോളെല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. ആദ്യം മാനന്തവാടി ആശുപത്രിയിലെത്തിച്ച ചിന്നനെ, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കഴിഞ്ഞ മൂന്നാഴ്ചയായി കാട്ടിക്കുളം, ചേലൂര്‍ ഭാഗത്ത് കാട്ടാനയിറങ്ങുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. നാട്ടുകാര്‍ കാട്ടാനയെ കാടുകടത്താനുള്ള ശ്രമം നടത്തി വരികയായിരുന്നു. ശബ്ദം കേട്ട് വീട്ടുമുറ്റത്തിറങ്ങിയപ്പോഴാണ്, അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

Elderly man seriously injured in wild elephant attack in Wayanad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും