wild elephant 
Kerala

വീണ്ടും പ്രകോപനം; അതിരപ്പിള്ളിയിൽ ബൈക്ക് യാത്രികർക്കു നേരെ പാഞ്ഞടുത്ത് കാട്ടാന (വിഡിയോ)

വന്യമൃഗങ്ങളെ പ്രകോപിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന വനം വകുപ്പിന്റെ ഉത്തരവിറങ്ങിയതിനു പിന്നാലെയാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: അതിരപ്പിള്ളി റൂട്ടില്‍ വീണ്ടും കാട്ടാനയെ പ്രകോപിപ്പിച്ച് യാത്രക്കാര്‍. തമിഴ്‌നാട് സ്വദേശികളായ ബൈക്ക് യാത്രികരാണ് കാട്ടാനയെ പ്രകോപിപ്പിച്ചത്. വന്യമൃഗങ്ങളെ പ്രകോപിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന വനം വകുപ്പിന്റെ ഉത്തരവിറങ്ങിയതിനു പിന്നാലെയാണ് സംഭവം.

അതിരപ്പിള്ളി മലക്കപ്പാറ പാതയില്‍ പോത്തുപാറ ഉന്നതിക്ക് സമീപമാണ് ബൈക്ക് യാത്രികര്‍ ആനയെ പ്രകോപിപ്പിച്ചത്. റോഡില്‍ ആനയെ കണ്ട ബൈക്ക് യാത്രികര്‍ ആനക്കരകിലെത്തി പ്രകോപിപ്പിക്കുകയായിരുന്നു. പിന്നീട് ആന ബൈക്ക് യാത്രികരെ ഓടിച്ചു. റോഡില്‍ കയറാതെ ഒതുങ്ങിനിന്ന ആനയ്ക്ക് സമീപത്തേക്കു ചെല്ലുന്നതും അതിനെ പ്രകോപിപ്പിക്കുന്നതും വിഡിയോയില്‍ കാണാം.

മദപ്പാടിലുള്ള കബാലിക്കുനേരേ ഹോണടിച്ചുകൊണ്ട് കാര്‍കയറ്റിയ തമിഴ്‌നാട് സംഘത്തിനെതിരേ വനം വകുപ്പ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. വന യാത്രയില്‍ മൃഗങ്ങളെ കാണുമ്പോള്‍ വാഹനത്തില്‍ നിന്നിറങ്ങരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ വനം വകുപ്പ് പുറത്തിറക്കിയിട്ടുണ്ടെങ്കിലും ആരും പാലിക്കാറില്ല.

ആനമല റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ വന്യ മൃഗങ്ങളുടെ സാന്നിധ്യമുള്ളിടത്ത് അടിയന്തര ഘട്ടങ്ങളില്‍ വനം വകുപ്പിന്റെ 9188407532, 8547601953, 8547601915 എന്നീ എമര്‍ജന്‍സി സെന്ററുകളിലെ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് വാഴച്ചാല്‍ ഡിഎഫ്ഒ ഐഎസ് സുരേഷ്ബാബു അറിയിച്ചു.

Passengers once again anger a wild elephant on the Athirappilly route.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

SCROLL FOR NEXT