wild elephants 
Kerala

കാവടിയാട്ടം നടക്കുന്നതിനിടെ കാട്ടാനകൾ ഇരച്ചെത്തി; മേളക്കാർ വാദ്യോപകരണങ്ങൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു; ദുരന്തമൊഴിഞ്ഞത് തലനാരിഴയ്ക്ക് (വിഡിയോ)

ചാലക്കുടി വെറ്റിലപ്പാറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ക്ഷേത്രോത്സവത്തിനിടയിലേക്ക് കാട്ടാനകളെത്തിയത് പരിഭ്രാന്തി പരത്തി. ചാലക്കുടി വെറ്റിലപ്പാറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിനിടയിലേക്കാണ് കാട്ടാനകൾ വന്നത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.

തിങ്കളാഴ്ച രാത്രി കാവടിയാട്ടം നടക്കുന്നതിനിടെയാണ് രണ്ട് കാട്ടാനകൾ മേളക്കാർക്കിടയിലേക്കെത്തിയത്. ആനകൾ വന്നതോടെ മേളക്കാർ വാദ്യോപകരണങ്ങൾ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു.

എന്നാൽ കാട്ടാനകൾ കൂടുതൽ പ്രശ്നമുണ്ടാക്കാതെ കാവടിക്കടുത്ത് വച്ച് എണ്ണപ്പന തോട്ടത്തിലേക്ക് ഇറങ്ങി പോയതിനാൽ വൻ അപകടം ഒഴിവായി. ഉത്സവത്തിൽ പങ്കെടുക്കാനായി നിരവധി പേർ സ്ഥലത്ത് തടിച്ചു കൂടിയിരുന്നു.

The arrival of wild elephants during the temple festival caused panic.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സോണിയാഗാന്ധി ജോസ് കെ മാണിയെ വിളിച്ചു; കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക്?, അഭ്യൂഹങ്ങള്‍ ശക്തം

'നിവിൻ ചേട്ടനാണ് യഥാർഥ ചിരിക്കുടുക്ക, അഭിനയിച്ച് കൊതി തീർന്നില്ല'; സർവ്വം മായയിലെ വേഷത്തെക്കുറിച്ച് പ്രിയ വാര്യർ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പുതിയ ഉയരം കുറിച്ചു

'ഞാന്‍ അതിജീവിതനൊപ്പം, അയാള്‍ക്ക് മനക്കരുത്തുണ്ടാകട്ടെ'; രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോണ്‍ഗ്രസ് വനിതാ നേതാവ്

'ജീനിയസ് ചിമ്പാന്‍സി'; അസാമാന്യ ബുദ്ധി വൈഭവം കൊണ്ട് അമ്പരപ്പിച്ച 'അയി' വിട പറഞ്ഞു

SCROLL FOR NEXT