വയനാട്ടില്‍ നിന്ന് കുങ്കി ആനകളെ എത്തിച്ചപ്പോള്‍  
Kerala

കുതിരാനില്‍ വീട് ആക്രമിച്ച് കാട്ടാന; തുരത്താന്‍ വനം വകുപ്പ്, കുങ്കി ആനകളെ എത്തിച്ചു

കുങ്കി ആനകളെ എത്തിച്ചു ഒറ്റയാനെ കാടുകയറ്റി സോളാര്‍ വേലി സ്ഥാപിക്കാനാണ് തീരുമാനം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കുതിരാനിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ നീക്കം. ജനവാസ മേഖലയിലെ റോഡിലൂടെ നടന്നുനീങ്ങിയ കാട്ടാന വീടിന് നേരെ ആക്രമണം നടത്തിയിരുന്നു. കാട്ടാനയെ തുരത്താനുള്ള ദൗത്യവുമായി വനം വകുപ്പ്. വയനാട്ടില്‍ നിന്ന് കുങ്കി ആനകളെ എത്തിച്ചു. വിക്രം, ഭരത് എന്നീ ആനകളെയാണ് വനം വകുപ്പ് കുതിരാനില്‍ എത്തിച്ചത്.

കുങ്കി ആനകളെ എത്തിച്ചു ഒറ്റയാനെ കാടുകയറ്റി സോളാര്‍ വേലി സ്ഥാപിക്കാനാണ് തീരുമാനം. ആരെയും കാടുകയറ്റാന്‍ ആയില്ലെങ്കില്‍ മയക്കുവെടി വെയ്ക്കുന്നതും വനംവകുപ്പിന്റെ പരിഗണനയിലാണ്. പ്രദേശത്ത് ജനവാസ മേഖലയില്‍ ഇറങ്ങുന്നത് പതിവാണ്. ഇന്നലെ മാത്രം രാത്രി നാല് തവണ കാട്ടാന ഇറങ്ങിയെന്നാണ് വിവരം. ആനയെ കണ്ട് പട്ടി കുരച്ചതോടെ പ്രകോപിതനായ ആന വീടിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. വീടിനു മുന്‍വശത്തെ ഷെഡ് ആന തകര്‍ത്തു. കാട്ടാന ആക്രമണത്തില്‍ ഇന്നലെ ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തില്‍ ഒരു വാച്ചര്‍ക്ക് പരിക്കേറ്റിരുന്നു. പട്രോളിങ്ങിന് എത്തിയ വനം വകുപ്പിന്റെ ഒരു ജീപ്പും ആന തകര്‍ത്തിരുന്നു. വനംമന്ത്രി അടക്കം സ്ഥലം സന്ദര്‍ശിച്ച് അടിയന്തര നടപടി ഉണ്ടാകുമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും ആന ഇപ്പോഴും ജനവാസ മേഖലയില്‍ തന്നെ തുടരുകയാണ്.

Wild elephants descend on Thrissur Kuthiran again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതൊക്കെ ഒരു കുടുംബത്തിലെ കാര്യം പോലെ; ദൈവമേ, കേരളം എങ്ങോട്ടാണ് പോകുന്നത്; 'ഷാഫി തളളലില്‍' വിഡി സതീശന്‍

പുരാതന രേഖകളും ഗ്രന്ഥങ്ങളും കൈയിലുള്ളവര്‍ക്കു ബന്ധപ്പെടാം; ഗ്രന്ഥപ്പുരയുടെ എറണാകുളം സെന്ററിനു തുടക്കം

ഇന്റർനെറ്റിൽ ചാറ്റ് ജിപിടി കാരിക്കേച്ചർ തരംഗം; എന്താണ് ഇതിലെ അപകടസാധ്യതകൾ?

'ലോക്‌സഭാംഗത്വത്തില്‍ നിന്നും പുറത്താക്കണം'; രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി എംപിയുടെ നോട്ടീസ്

കടുത്ത വെയിലില്‍ ഏതെങ്കിലും കുട ചൂടിയത് കൊണ്ട് മാത്രം രക്ഷയില്ല?; അറിഞ്ഞിരിക്കണം ചില കാര്യങ്ങള്‍

SCROLL FOR NEXT