ഫാത്തിമ തെഹ്ലിയ 
Kerala

'പാര്‍ട്ടിയുടെ അഭിമാനത്തെ ബാധിക്കും'; ഫാത്തിമ തെഹ്ലിയയെ പരിപാടിയില്‍ പങ്കെടുപ്പിക്കരുത്: കെഎംസിസിക്ക് ലീഗിന്റെ നിര്‍ദേശം

ഹരിത മുന്‍ നേതാവ് ഫാത്തിമ തെഹ്ലിയക്ക് സ്വീകരണം നല്‍കരുതെന്ന് കെഎംസിസിയോട് മുസ്ലിം ലീഗ്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഹരിത മുന്‍ നേതാവ് ഫാത്തിമ തെഹ്ലിയക്ക് സ്വീകരണം നല്‍കരുതെന്ന് കെഎംസിസിയോട് മുസ്ലിം ലീഗ്. സ്വീകരണം പാര്‍ട്ടിയുടെ അഭിമാനത്തെ തകര്‍ക്കുമെന്ന് കെഎംസിസിയ്ക്ക് മുസ്ലിം ലീഗ് നല്‍കിയ കത്തില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ഷാര്‍ജ കെഎംസിസി അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ സ്വീകരണം ഒഴിവാക്കി. വിലക്ക് ലംഘിച്ച് പല കമ്മിറ്റികളും ഫാത്തിമക്ക് സ്വീകരണം നല്‍കിയതാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചത്.

ഷാര്‍ജ പുസ്തകോത്സവുമായി ബന്ധപ്പെട്ട് ഗള്‍ഫിലുള്ള ഫാത്തിമ തഹ്ലിയക്ക് അഴീക്കോട് കെഎംസിസി നല്‍കാനാരുങ്ങിയ സ്വീകരണമാണ് ലീഗ് നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഒഴിവാക്കിയത്. പരിപാടിയുമായി ബന്ധപ്പെട്ട പോസ്റ്ററുകളും നോട്ടീസും സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇതിന് ശേഷമാണ് ഷാര്‍ജ കെഎംസിസി  സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം വന്നത്. സമൂഹ മാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ അഭിമാനത്തെ വേട്ടയാടുന്നതിനുള്ള ഒരവസരമായി ഇത് മാറുമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.അതേസമയം കഴിഞ്ഞ ദിവസം ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഫാത്തിമ തഹ്ലിയക്ക് സ്വീകരണം നല്‍കിയിരുന്നു.

തിരൂരങ്ങാടിയില്‍ എംഎസ്എഫ് നടത്തിയ പരിപാടിയില്‍ ഹരിതയുടെ മുന്‍ ജനറല്‍ സെക്രട്ടറി നജ്മ തബ്ശീറയെ പങ്കെടുപ്പിക്കരുതെന്ന് നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നജ്മ പങ്കെടുത്തിരുന്നു.

 ഇതിനെത്തുടര്‍ന്ന് പിഎംഎ സലാം പരിപാടിയില്‍ നിന്നും മാറിനില്‍ക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് പരാതിക്കാരായ പെണ്‍കുട്ടികളെ ഒരു പരിപാടികളിലും പങ്കെടുപ്പിക്കരുതെന്ന കര്‍ശന നിര്‍ദേശം കെഎംസിസി  കമ്മിറ്റികള്‍ക്കും ലീഗ് നേതൃത്വം നല്‍കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയില്‍ യുവതി പ്രവേശന വിലക്ക് തുടരണം; നിലപാട് തിരുത്തി ദേവസ്വം ബോര്‍ഡ്

റിലീസ് മാറ്റി; ദൃശ്യം 3 എത്തുക മോഹന്‍ലാല്‍ ജന്മദിനത്തില്‍; പോസ്റ്റര്‍ പുറത്ത്

ഫാഷൻ ടെക്നോളജിയിൽ താൽപ്പര്യമുണ്ടോ? കേരളത്തിൽ പഠിച്ച് ഫാഷനിൽ ബിഡെസ് നേടാം; ഐഎഫ് ടികെ പ്രവേശന പരീക്ഷയ്ക്ക് മാർച്ച് 24 മുതൽ അപേക്ഷിക്കാം

10 കിലോ ഗാര്‍ഹിക സിലിണ്ടറുകള്‍ വിതരണം ചെയ്യുമെന്ന പ്രചാരണം; വ്യാജമെന്ന് കേന്ദ്രം

ലോക്‌സഭാ സീറ്റുകള്‍ 816; സ്ത്രീകള്‍ക്ക് 273; കേരളത്തില്‍ നിയമസഭാ സീറ്റുകള്‍ 210; വനിത സംവരണ ബില്‍ നടപ്പാക്കാന്‍ നിര്‍ണായക നീക്കവുമായി കേന്ദ്രം

SCROLL FOR NEXT