കെ മുരളീധരന്‍ മാധ്യമങ്ങളെ കാണുന്നു 
Kerala

'എപ്പോഴും മത്സരിക്കലല്ല കാര്യം, ഇത്തവണ കുഴിയില്‍ ചാടാനില്ല'

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കുമോയെന്ന ചോദ്യത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇത്തവണ കുഴിയില്‍ ചാടാനില്ലെന്നും എപ്പോഴും മത്സരിക്കലല്ല കാര്യമെന്നും മുരളീധരന്‍ പറഞ്ഞു.

പോസ്റ്റര്‍ എല്ലായിടത്തും ഉണ്ട്, ആകെ ഒരിക്കല്‍ മാത്രം കോണ്‍ഗ്രസ് വിജയിച്ച ചടയമംഗലത്തും പോസ്റ്ററുണ്ട്. പയ്യന്നൂരും കല്ല്യാശേരിയും മാത്രം ഇല്ല, ബാക്കി എല്ലായിടത്തും ഉണ്ട്. അത് സ്‌നേഹമാണോ, നിഗ്രഹമാണോയെന്നറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

'ഇത്തവണ കുഴിയില്‍ ചാടാനില്ല, എപ്പോഴും മത്സരിക്കലല്ല കാര്യം. താന്‍ മത്സരിക്കണമോയെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ രണ്ട് മണ്ഡലങ്ങളിലൊഴികെ എല്ലായിടത്തും പോസ്റ്ററുകളുണ്ട്, പയ്യന്നൂരും കല്ല്യാശേരിയും മാത്രം ഇല്ല, ബാക്കി എല്ലായിടത്തും ഉണ്ട്. അത് സ്‌നേഹമാണോ, നിഗ്രഹമാണോയെന്നറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മുരളീധരനെ കായംകുളത്ത് മത്സരിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'കോണ്‍ഗ്രസ് കൂട്ടായ്മ'യുടെ പേരില്‍ പതിച്ചിരിക്കുന്ന പോസ്റ്ററില്‍ കെ മുരളീധരനെ കായംകുളത്തിന് തരണമെന്നാണ് ആവശ്യപ്പെടുന്നത്. കേരളത്തിന്റെ മതേതര മുഖമാണ് കെ മുരളീധരന്‍. വിജയം സുനിശ്ചിതമാണെന്നും പോസ്റ്ററിലുണ്ട്. 2006 മുതല്‍ സിപിഎം ജയിക്കുന്ന മണ്ഡലമാണ് കായംകുളം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിതാ ബാബുവാണ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയത്.

കെ മുരളീധരനായി കഴിഞ്ഞദിവസം കോഴിക്കോട് തിരുവമ്പാടിയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'കെ മുരളീധരന് മലയോര മണ്ണിലേക്ക് സ്വാഗതം' എന്ന പോസ്റ്ററായിരുന്നു തിരുവമ്പാടിയില്‍ പതിച്ചത്. തിരുവമ്പാടി തിരിച്ചുപിടിക്കാന്‍ മതേതരത്വത്തിന്റെ കാവലാള്‍ വേണമെന്നും പോസ്റ്ററിലുണ്ടായിരുന്നു.

Will contest the assembly elections this time, K Muraleedharan responded

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT