ജോര്‍ജ് ഉണ്ണുണ്ണി 
Kerala

വായില്‍ തുണി തിരുകി, കൈയും കാലും കസേരയില്‍ കെട്ടിയിട്ടു, മൈലപ്രയില്‍ വ്യാപാരി കടക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ 

കടയില്‍ നിന്ന് പണവും ജോര്‍ജിന്റെ കഴുത്തിലെ മാലയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ പൊലീസ് കണ്ടെത്തി.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട:  മൈലപ്രയില്‍ വയോധികനായ വ്യാപാരിയെ വ്യാപാര സ്ഥാപനത്തിനുള്ളില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വായില്‍ തുണി തിരുകി കൈയും കാലും കസേരയില്‍ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൈലപ്ര സ്വദേശിയായ ജോര്‍ജ് ഉണ്ണുണ്ണി(73) ആണ് മരിച്ചത്. 

കടയില്‍ നിന്ന് പണവും ജോര്‍ജിന്റെ കഴുത്തിലെ മാലയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ പൊലീസ് കണ്ടെത്തി. കട പൊലീസ് സീല്‍ ചെയ്തു. സ്ഥാപനത്തിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് കാണാതായിട്ടുണ്ട്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൈലപ്ര ബാങ്കിന്റെ സെക്രട്ടറിയുടെ പിതാവാണ് ജോര്‍ജ്. 

എല്ലാ ദിവസവും ആറ് മണിക്ക് ജോര്‍ജ് കടയടച്ചുപോകാറാണ് പതിവ്. കൊച്ചുമകനാണ് ആദ്യം മൃതദേഹം കണ്ടത്. വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT