മോന്‍സന്‍ മാവുങ്കൽ 
Kerala

മോന്‍സന്‍ പ്രതിയായ രണ്ടാമത്തെ പോക്സോ കേസ്: സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞു

മോൻസൻ രണ്ടാം പ്രതിയായ കേസിൽ ഇയാളുടെ മേക്കപ്പ്മാൻ കെ ജെ ജോഷിയാണ് ഒന്നാം പ്രതി. ഇരുവരെയും ഇന്നലെ കോടതിയിൽ ഹാജരാക്കി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കൽ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിന്റെ വിചാരണയിൽ സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞു. മോൻസൻ രണ്ടാം പ്രതിയായ കേസിൽ ഇയാളുടെ മേക്കപ്പ്മാൻ കെ ജെ ജോഷിയാണ് ഒന്നാം പ്രതി. രണ്ടു പ്രതികളെയും ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു.

മോൻസന്റെ വീട്ടിൽ എട്ട് വർഷത്തോളം ജോലി ചെയ്തിരുന്ന സ്ത്രീയുടെ മകളെ ജോഷി പീഡിപ്പിച്ചെന്നാണ് കേസ്. മോൻസന്റെ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്ന വനിതയെയും അതിജീവിതയുടെ സഹോദരനെയുമാണ് വിസ്തരിച്ചത്. പീഡനവിവരം പറഞ്ഞിട്ടും പ്രതികരിക്കാതെ മറച്ചുവച്ച് ഒത്താശ ചെയ്തതിനാണ് മോൻസനെ കേസിൽ പ്രതിയാക്കിയത്.

നേരത്തെ, വീട്ടു ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ചെന്ന കേസില്‍ എറണാകുളം പോക്സോ കോടതി മോൻസനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT