പ്രതീകാത്മക ചിത്രം 
Kerala

ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് വെട്ടി, കാൽ അറ്റുതൂങ്ങി; അന്വേഷണം 

അട്ടപ്പാടിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അട്ടപ്പാടിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ഷോളയൂരിലെ തെക്കെ കടമ്പാറ ഊരിലെ വീരമ്മയ്ക്കാണ് കാലിൽ വെട്ടേറ്റത്. മദ്യപിച്ച് വീട്ടിലെത്തിയെ ഭർത്താവ് ശെൽവനാണ് ആക്രമിച്ചത്. 

കഴിഞ്ഞദിവസം രാത്രി 11 മണിക്കാണ് സംഭവം.  ഭർത്താവ് ശെൽവൻ ആയുധം ഉപയോഗിച്ച് വീരമ്മയുടെ കാലിന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

 ആക്രമണത്തിൽ വീരമ്മയുടെ കാൽ അറ്റുതൂങ്ങിയ നിലയിലാണ്. ഇരുവരും തമ്മിൽ നിരന്തരം വഴക്കുകൂടാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കുടുംബ പ്രശ്നം തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. 

​ഗുരുതരമായി പരിക്കേറ്റ വീരമ്മയെ ആദ്യം കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്കും പിന്നീട് വിദ​ഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റി. സംഭവത്തിൽ ഷോളയൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT